മനുഷ്യനെ മാത്രമല്ല, അതിനപ്പുറം കടന്ന് മൃഗങ്ങളെയും സസ്യജാലങ്ങളെകൂടിയും ഉള്‍ക്കൊള്ളുമ്മാറ് മാനവഹൃദയം വികസിച്ചത് ഇവിടെയാണ്. ഇവിടെ മാത്രമാണ്. ഉത്തുംഗവും അനന്തവുമായി വളര്‍ന്ന ഇവിടത്തെ മാനവഹൃദയത്തില്‍ ഏറ്റവും വലിയ ദൈവം മുതല്‍ കൊച്ചു മണല്‍ത്തരിവരെ, ഉച്ചമായതും നീചമായതും ഒരുപോലെ സ്ഥാനം പിടിക്കുന്നു. പ്രപഞ്ചത്തെ ആവിഛിന്നമായ അസ്തിത്വമെന്ന രൂപത്തില്‍ പഠിച്ച്, അതിന്റെ നാഡിമിടിപ്പ് അവന്റെസ്വന്തം നാഡിമിടിപ്പ് തന്നെയാണെന്ന് മനുഷ്യാത്മാവ് സാക്ഷാല്‍കരിച്ചത് ഇവിടെ മാത്രമാണ്.