സാരമില്ലാത്തതും ഭൂരി
ചേരുകിൽ കാര്യസാധകം
നാരുചേർന്നുള്ള കയറാൽ
പാരിൽ കെട്ടുന്നു ദന്തിയെ
നിസാര വസ്തുക്കൾ ആണെങ്കിലും കൂടിച്ചേർന്നു കഴിഞ്ഞാൽ കാര്യം സാധിക്കും അനേകം നാരുകൾ കൂട്ടിപ്പിരിച്ച കയറുകൊണ്ട് ആനയെവരെ ബന്ധിക്കാം. (ഭൂരി=വളരെയുള്ള, പെരുകിയ ദന്തം=ആന)