സടകുടഞ്ഞു മനമുറച്ചു
മുന്നിലേക്ക് പോക നാം
അരിയ ധർമ്മചര്യകളെ
ഗരിമയോടെ പുൽക നാം
ശബരിഗിരി ശൃംഗങ്ങളിൽ-
മുഴങ്ങി ശരണ മന്ത്രണം
ഭരണ ഗർവ്വ ദുര തകർ-
ത്തെറിഞ്ഞ സിംഹ ഗർജ്ജനം .
ധർമ്മ സിംഹ ഗർജ്ജനം
സംഘ സിംഹ ഗർജ്ജനം
കഠിന ഘോരമടവികളിൽ
തപമിരുന്ന ഋഷികളാൽ
കരുതി വച്ച ധർമ്മ ധ്യേയ
പാതയിൽ ചരിക്ക നാം
അരുത് ശങ്ക ലേശവും
കരുതലോടെ പോക നാം
സർവ്വ മാനവ സമത്വ
ശരണ മന്ത്ര ജപവുമായ് (സടകുടഞ്ഞു)
ഘോര മഹിഷി രൂപികൾ
കപട വേഷ ധാരികൾ
ധർമ ധ്വംസനത്തിനിന്ന്
പടകൾ മുന്നിൽ നിൽപ്പതാ
തോളു ചേർന്ന് പദമുറച്ച്
കോട്ടക്കെട്ടി കാത്തിടാം
ദുഷ്ട മഹിഷി നിഗ്രഹം
നടത്തിടാം ജയിച്ചിടാം
ദുഷ്ട ഗർവ്വ് തീർത്തു ശബരിമാമലയെ കാത്തിടാം (സടകുടഞ്ഞു)
________________________
എഴുതിയത് K.S. ഹരിനാരായണൻ, നീരേറ്റുപുറം, തലവടി.
ആലാപനം – സജീവ്ജി