സംഘസാധകകരേ സംഘസാധകകരേ
സനാതനധർമ്മ സൈനികരാണ് നാം
സത്യധർമ്മപഥത്തിലനിശം സഞ്ചലിപ്പവരാണുനാം
നിത്യസുന്ദര വൈഭവത്തിൻ രാഷ്ട്രഭാവിരചിക്കുവാൻ
പഞ്ചഭൂതശരീരവും ധനമാനസങ്ങളുമേകിയോർ
സംഘസാധകകരേ…
നിത്യവീരവ്രത്തിനുജ്ജ്വല ദാർഢ്യമാർന്നമനസ്സുമായ്
കനലുകത്തിയ വഴികളെന്നും പുഷ്പപാതകളാക്കിയോർ
ധ്യേയകവചമണിഞ്ഞു മാനവസ്നേഹഗീതിമുഴക്കിനാം
തേർതെളിക്കുകയാണു മനസകോടികൾ വിജയിക്കുവാൻ
സംഘസാധകകരേ…
പത്മവ്യൂഹശതങ്ങളെ ശ്രുതഘഡ്ഗമേന്തിമുറിച്ചവർ
നീചരാക്ഷസകോട്ടകൾ പൊടിയാക്കുമാത്മബലത്തിൽനാം
ആർഷബോധമുണർന്നുയർന്നൊരു മേരുദണ്ഡമതാർന്നവർ
വജ്രശക്തിസമാഹരിച്ചൊരു നവ്യഭാരതരാണ് നാം
സംഘസാധകകരേ…
സദ്‌വിചാരസുശീലമിവയാൽ സേതു നമ്മൾ പടുത്തിടാം
ആർത്തലച്ചെതിർനിക്കുമാഴികൾ താണ്ടിവിജയം നേടിടാം
സ്വാർത്ഥമോഹമെരിച്ചു നവ്യവിഭൂതിയാക്കിയണിഞ്ഞുനാം
ത്രിപതാകക്കടിയിലർപ്പിത ദിവ്യഹവ്യമതായിടാം
(സംഘസാധകകരേ)