സംഘസംഘമൊരേജപം

സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാവണം
സംഘമാവണമെന്‍റെ ജീവിതമെന്തുധന്യമിതിൽപരം?

പുണ്യഭാരതദേവിതന്‍ കഴലെന്മനസ്സിലുറയ്ക്കണം
ശൂന്യജീവിതമാകെയത്തിരുശോഭകൊണ്ടു നിറയ്ക്കണം
തൃപ്പദത്തിലുഴിഞ്ഞുവെക്കണമൊക്കെയും പരമാദരം

സ്വാര്‍ത്ഥചിന്തകള്‍ മായണം പരമാര്‍ത്ഥബോധമുദിക്കണം
രാഷ്ട്രഭാവനയാല്‍ സ്വജീവിതലക്ഷ്യമുള്ളിലുറയ്ക്കണം
ക്ഷുദ്രവ്യത്തികള്‍ തേഞ്ഞു മാഞ്ഞു വിശാലമാവണമന്തരം

മുഗ്ധമോഹനരൂപമാര്‍ന്നു വരുന്ന മായകളാകിലും
ക്രുദ്ധരൂപമിയന്ന ഭീകര ശത്രുസഞ്ചയമാകിലും
യജ്ഞ ഭംഗമിയറ്റുവോരെയരിഞ്ഞുവീഴ്ത്തിയനാകുലം

സംശയങ്ങളകന്നകന്നു മനസു നിര്‍മലമാകണം
ധ്യേയനിഷ്ഠ തെളിഞെരിഞ്ഞു പ്രദീപ്തമാകണമുള്‍ത്തടം
പേക്കിനാവിലുമുള്ളിലുത്ക്കട സംഘനിഷ്ഠ ജ്വലിക്കണം.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു