സംഘവ്യക്ഷത്തണലൊരുക്കാന് ഇലകളായിത്തിര്ന്നിടാം
പ്രണവജീവനയോഗസാധന ശാഖതോറും ചെയ്തിടാം…
ക്ഷണികമായാലെന്തു ജീവിതമനഘമീ വടശാഖയില്
പ്രണവജീവനയോഗസാധന ശാഖതോറും ചെയ്യുകില്‍
(സംഘവ്യക്ഷ…….)
കരുണയേറും ജനനിയേകി ഹരിതജീവകവൈഭവം
അരുണ തേജസ്സതിലണയ്ക്കാം പൂര്വ്വസൂര്യപ്രണതിയാല്
വസുധതന്‍ കരുണാര്‍ദ്രഭാവം പകരുമീയടി വേരുകള്‍
നടുനിവര്ത്തിത്തലയുയര്ത്താന് മാനമേകും തണ്ടുകള്‍
(സംഘവ്യക്ഷ…….)
ഈ മരത്തണല്‍ വേദിയാക്കി വിജഞവീരതപസ്വികള്
ത്യാഗമേ വരയാഗമെന്നുദ്ഘോഷണം ചെയ്തരചരും
ബീജമന്ത്രമുരുക്കഴിച്ചതു കര്‍മ്മഭൂവില്‍ വിതയ്ക്കുവാൻ
സര്വ്വഭൂതഹിതേരതര് ഭവര്‍ നീഢമാക്കി ശാഖകള്‍
(സംഘവ്യക്ഷ……)
താന്തപാന്ഥനു തണലൊരുക്കാനേല്ക്കു മാതപമൊക്കെയും
ശ്രീമദുര്ജ്ജിതഭാവമേകും യോഗസാധനയാക്കിടാം
ഒടുവിലായുസ്സറ്റിടുമ്പോളിവിടെ മണ്ണില്‍ ചേര്‍ന്നിടാം
നൂറു പുത്തന്‍ നാമ്പുകള്ക്കിയുടലിനൂര്ജ്ജം നല്കിടാം
(സംഘവ്യക്ഷ…….)