നാം രാഷ്ട്രദേവതയുടെ ഉപാസനയില്‍ മുഴുകിയിരിക്കുകയാണ്. അതുകൊണ്ട് ശരീരം, മനസ്സ്, ധനം, ബുദ്ധി, ചിത്തം എന്നല്ല ഈശ്വരകൃപയാല്‍ നമുക്കെന്തൊക്കെ പ്രാപ്തമായിട്ടുണ്ടോ അവയെല്ലാം അതിനായി സമര്‍പ്പിതമാണ്. ഇത്തരം വിശുദ്ധ ഭാവനയെ നമ്മുടെ അന്തക്കരണത്തില്‍ ഉചിതമായ രീതിയില്‍ നാം സൃഷ്ടിക്കണം, അതൊരിക്കലും മറക്കാന്‍ ഇടയാക്കുകയുമരുത്.