ലോകമാന്യതിലകനെക്കുറിച്ച് നാമെല്ലാം കേട്ടിട്ടുണ്ട്. അദ്ദേഹം സ്വാതത്ര്യസമര പ്രവര്‍ത്തനത്തോടൊപ്പം “കേസരി” എന്ന പത്രത്തിൻ്റെ പ്രതാധിപസ്ഥാനവും വഹിച്ചിരുന്നു. ഒരു ദിവസം ഓഫീസിലിരുന്ന തിലകന് വീട്ടില്‍ നിന്ന് ഒരറിയിപ്പ് കിട്ടി, “കുട്ടിക്ക് ദീനം കൂടുതലാണ്. ഉടനെ എത്തണം.” വന്നയാളോട് തിലകന് പറഞ്ഞു: “നീ ഡോക്ടറേയും കൂട്ടി വീട്ടിലേക്ക് നടന്നോളു. ഞാനിതാ ഈ മുഖപ്രസംഗം പൂര്‍ത്തിയാക്കി ഉടനെ എത്താം.”
അദ്ദേഹം തൻ്റെ എഴുത്ത് പൂര്‍ത്തിയാക്കി വിട്ടിലെത്തിയപ്പോഴേക്കും കൊച്ചുമകന് ഇഹലോകവാസം വെടിഞ്ഞിരുന്നു. തിലകന് ദുഃഖം ഉള്ളിലടക്കി മകന്റെ മൃതദേഹം സംസ്കരിക്കുവാനുള്ള വ്യവസ്ഥ ചെയ്തു.