ശപഥമത് ചെയ്യാനെളുപ്പം

ശപഥമത് ചെയ്യാനെളുപ്പം പൂര്‍ണ്ണമാക്കുവതെത്ര കഠിനം സാധനാപഥമെത്ര കഠിനം
ശലഭാമായെരിയാനെളുപ്പം
തീഷ്ണമാം സ്നേഹാഗ്നി തന്നില്‍ സ്വയമാനര്‍ഗ്ഗളമായെരിഞ്ഞൊരു
ദീപമാകുവതെത്ര കഠിനം(സാധനാ) പ്രജ്ഞയറ്റു യുഗങ്ങളായ്‌
തിരമാലയോത്തൊഴുകാനെളുപ്പം നീരോഴുക്കിനെതിര്‍ത്തു നീങ്ങാന്‍
എത്ര ദുഷ്ക്കരമെത്ര കഠിനം(സാധനാ) വിധി തരും വേദനകള്‍ പേറി മര്‍ത്യനവിരാമം നടക്കെ
കണ്ണുനീര്‍ ചൊരിയാനെളുപ്പം പുഞ്ചിരിക്കുവതെത്ര കഠിനം(സാധനാ) ഘോരമാം തപമാച്ചരിച്ചാല്‍ ഇന്ദ്രനാകുവതെത്ര സുഖരം?
സ്വര്‍ഗ്യഭോഗം സംത്യജിച്ചൊരു ബുദ്ധനാകുവതെത്ര കഠിനം(സാധനാ)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു