വീരപൗരുഷ വിനയവിക്രമ ശീലഗുണമാർന്നോർ
വായുപുത്ര സമാനർ ഭാരത മാതൃപൂജകർ നാം
ലക്ഷ്യമംബര സീമകൾക്കും അകലെയെന്നാലും
നാം ഭഗീരഥ വംശജാതർ പിന്മടങ്ങാത്തോർ
നാം ഭഗീരഥ വംശജാതർ പിന്മടങ്ങാത്തോർ
ധമനിയിൽ നവയൗവനത്തിൻ തിരകളുയരുമ്പോൾ
കാറ്റിലാടിയുലഞ്ഞു ജീവിതനൗക തകരാതെ
ധ്യേയ നങ്കുരത്തിൽ നമ്മെ നാം നിബന്ധിക്കാം
നാളെ നാടിനുവേണ്ടി ജീവിതശുദ്ധി കാത്തീടാം (നാം ഭഗീരഥ…)
മാതൃഭാരതഭൂമി നല്‌കിയൊരന്നമുണ്ടവർ നാം
സ്നേഹഗംഗയിൽ നിന്നു പാനം ചെയ്തുപോന്നവർ നാം
പ്രണയമിനിമേൽ ആർഷനാടിൻ മഹിത സംസ്കൃതിയിൽ
ലഹരി പുണ്യ ധരിത്രി തൻ ജയ കർമ്മയോഗത്തിൽ (നാം ഭഗീരഥ…)
ധീരവീര പരാക്രമത്തിൽ രണ നിലംതോറും
ആത്മബലിയുടെ ഗാഥ പാടിയ പൂർവ്വസൂരികളെ
വരികയായ് യുവകോടി നിദ്ര വെടിഞ്ഞുണർന്നേറ്റോർ
വിരവിൽ ഭാരതഭൂമി വൈഭവ കാലമെത്താനായ് (നാം ഭഗീരഥ…)