വരുന്നു ഞങ്ങള്‍ സ്വാതന്ത്യത്തിന്‍
ബലിപീഠങ്ങള്‍ തേടി
വരുന്നു നിങ്ങള്‍ പൊരുതിമരിച്ചൊരു
പുണ്യപഥങ്ങള്‍ തേടി
വാള്‍മുനതോറും തീനാമ്പുകളായ്
ജ്യലിച്ച ധീര്രവ്രതമെവിടെ?
പടനിലമെങ്ങും നിണമായൊഴുകിയ
സ്വധര്‍മബോധത്തികവെവിടെ?
സര്‍വ്വാംഗീണസമര്‍പ്പണഭാവം
തുടിച്ച ഹൃദ്സ്പന്ദനമെവിടെ?
വരുന്നു ഞങ്ങള്‍ നിങ്ങളുറങ്ങും
സമാധിഭൂമികള്‍ തേടി (വരുന്നൂ…)
അടര്‍ന്നുവിഴുകയല്ലീ നിങ്ങള്‍
പടുത്തുയര്‍ത്തിയ സ്വപ്നങ്ങള്‍?
പടര്‍ന്നുകയറുകയല്ലീ വീണ്ടും
പരസംസ്കൃതിയുടെ നിഴലാട്ടം?
സ്വാര്‍ത്ഥക്കോമരമാടുകയല്ലീ
ആത്മാഹുതിയുടെ വേദികളില്‍?
വിതുമ്പുമവരുടെ തേങ്ങലില്‍ നിന്നും
ഇടിമേഘങ്ങള്‍ പടരട്ടെ- (വരുന്നൂ…)
ഉദഗ്രവീരം വിണ്ടും സിരകളി-
ലുണരുക നമ്മുടെ സ്വത്വം
ഉയര്‍ന്നിടട്ടെ പൂര്‍വസ്മൃതികള്‍
ഉറഞ്ഞുപൊങ്ങും രാഷ്ട്രം
ഉണര്‍ന്നിടട്ടെ നമ്മുടെ തനിമകള്‍
യുഗചൈതന്യം തേടി
ഉണരുക മാനവസമഗ്രധര്‍മം
വിളയും ദാരതരാഷ്ട്രം (വരുന്നൂ…)