വന്ദേജനനീഭാരതധരണീ, സസ്യശ്യാമളേദേവീ
കോടികോടിവീരരിന്‍ തായേജഗജനനീനീവെല്‍ക
ഉന്നതസുന്ദരഹിമമയപര്‍വ്വതമകുടവിരാജിതവിസ്തൃതഫാലം
ഹിന്ദുസമുദ്രതരംഗസുലാളിതസുന്ദരപാദസരോജം …ജനനീ…ജഗജനനീ
ഗംഗായമുനാസിന്ധുസരസ്വതിനദികള്‍ പുണ്യപിയൂഷവാഹികള്‍
കണ്ണന്‍ മുരളീഗാനമുതിര്‍ത്തമഥുരാദ്വാരകയുടയോള്‍ ജനനീ…ജഗജനനീ
സങ്കടഹരണീ, മംഗളകരണീ, പാപനിവാരിണി, പുണ്യപ്രദായിനി
ഋഷിമുനിസുരജനപൂജിതധരണിശോകവിനാശിനി, ദേവീ, ജനനീ…ജഗജനനീ
ശക്തിശാലിനിദുര്‍ഗാനീയെവിഭവപാലിനിലക്ഷ്മിനീയേ
ബുദ്ധിദായിനിവിദ്യാനീയേഅമരതനല്‍കിടുംതായേജനനീ…ജഗജനനീ
ജീവിതമംബേ, നിന്‍ പൂജയ്കായ്മരണംദേവീ, നിന്‍ മഹിമക്കായ്
നിന്നടിമലരിന്‍ പൂമ്പൊടിയൊന്നേസ്വര്‍ഗ്ഗവുംമോക്ഷവുംതായേ… ജനനീ ..ജഗജനനീ