വെറും ഭുജബലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നും കെട്ടിപ്പടുക്കാന്‍ സാധ്യമല്ല. നിര്‍മലവും പവിത്രവുമായ ആത്മശക്തിയാണ് ധര്‍മ്മത്തിന്റെ അടിസ്ഥാനം. അതിലൂടെ മാത്രമേ ലോകമംഗളം കൈവരിക്കാന്‍ കഴിയു. മറ്റുള്ളവരെ സഹായിക്കാനും ദീനരേയും ദുഃഖിതരേയും പരിചരിക്കാനുമുള്ള സഹൃദയത്വമാണ് ലോകനന്മയ്ക്കടിസ്ഥാനം.
ശ്രീരാമന്‍ യുദ്ധസന്നദ്ധനായി ലങ്കയിലെത്തി. അരോഗദൃഢഗാത്രനായ ഒരു പുരുഷകേസരി ഗാംഭീര്യത്തോടെ നടന്നടുക്കുന്നതായി അദ്ദേഹം കണ്ടു. ശ്രീരാമന്‍ വിഭീഷണനോട് ചോദിച്ചു. “സഹോദരാ ആ ധീരന്‍ ആരാണ്?” വിഭീഷണന്‍ പറഞ്ഞു: “അതോ, അതാണ് താങ്കളുടെ ശ്രതു, രാവണന്‍. ഇതുകേട്ട് ശ്രീരാമന്‍ വിഭീഷണനോടു
പറയുകയാണ്: “ഓഹോ കാണാന്‍ എത്ര യോഗ്യന്‍. ഈ പാപഭാരങ്ങള്‍ ഒന്നും വലിച്ചുകൂട്ടിയിരുന്നില്ലെങ്കില്‍ മൂന്നു ലോകവും വാഴാന്‍ യോഗ്യനായിരുന്നു!”
രാവണന്റെ അടിസ്ഥാന സ്വഭാവം ദുഷ്ടതയായിരുന്നതുകൊണ്ട് അയാള്‍ രാക്ഷസനായി മാറി. നമുക്ക് ഇത്തരം രാക്ഷസീയതയല്ല വേണ്ടത്. ദൃഡ്ദവും എന്നാല്‍ നിര്‍മലവും പവിത്രവുമായ സങ്കല്‍പ്പം നിറഞ്ഞ ഹൃദയമാണ് ആവശ്യം.