യോ ന ‘ഹൃഷ്യതി ന ദ്വേഷ്ടി
ന ശോചതി ന കാംക്ഷതി
ശുഭാശുഭപരിത്യാഗീ
ഭക്തിമാന് യഃ സ മേ പ്രിയഃ
ആര്, ഇഷ്ടവസ്തുലാഭത്തില് മതിമറന്ന് ആഹ്ലാദിക്കുന്നില്ലയോ അനിഷ്ടപ്രാപ്തിയില് ദ്വേഷിക്കുന്നില്ലയോ ഇഷ്ടവിയോഗത്തില് ദുഃഖിക്കുന്നില്ലയോ ഭോഗ്യവസ്തുക്കളെ ആഗ്രഹിക്കുന്നില്ലയോ ഭേദഭാവനകളെ (നന്മതിന്മകളെ) വെടിഞ്ഞ ആ ഭക്തന് എനിക്ക് പ്രിയനാകുന്നു. അതായത് ഇഷ്ടമുള്ള നേട്ടങ്ങളിൽ മതിമറന്ന് ആഹ്ളാദിക്കാതെ അനിഷ്ടങ്ങളിൽ അതിയായി ദു:ഖിക്കാതെ ഭോഗ്യങ്ങളിൽ അമിത താല്പര്യമോ ഭേദബുദ്ധിയോ ഇല്ലാതെ സമചിത്തനായിരിക്കുന്നവനെ ഭഗവത് സായൂജ്യം സാദ്ധ്യമാകൂ എന്നു സാരം.