യശസ്സ്‌

ഇന്ന്‌ പരക്കെ എല്ലാവരും പറയുന്ന കാര്യമുണ്ട്‌ – നേരേചൊവ്വെ ഒരു കാര്യവും നടക്കുകയില്ല. കച്ചവടത്തില്‍ കപടത കൊടികുത്തിവാഴുന്നു. എന്നാല്‍ സത്യസന്ധമായും മാന്യമായും കച്ചവടം ചെയ്ത്‌ ഉന്നതിയിലെത്തിയ പല മാന്യന്മാരെയും എനിക്ക്‌ നേരിട്ട്‌ പരിചയമുണ്ട്‌.

നാഗ്പൂരില്‍ ഒരു പലചരക്കു വ്യാപാരിയുണ്ട്‌. അയാള്‍ സാധനങ്ങള്‍ ന്യായവിലയ്ക്കു മാത്രമേ വിൽക്കൂ. ചില വ്യാപാരികള്‍ അയാളെ കുറ്റപ്പെടുത്താറുമുണ്ട്‌. അയാളുടെ കടയില്‍ ആരുപോയാലും നല്ല സാധനം കൃത്യമായ അളവില്‍ ന്യായവിലയ്ക്ക്‌ എല്ലാവര്‍ക്കും കിട്ടും. ഇതുമൂലം കടയില്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ വലിയ തിരക്കായിരിക്കും.

ഒരിക്കല്‍ ഞാന്‍ ആ വ്യാപാരിയെ കാണുവാന്‍ പോയി. “എന്താ, കച്ചവടം എല്ലാം എങ്ങനെ? വല്ലതും സമ്പാദിക്കുവാന്‍ സാധിച്ചിട്ടുണ്ടോ? കുറച്ചു പൈസ കടമായി വേണമായിരുന്നു.”

അയാള്‍ പറഞ്ഞു: “തീര്‍ച്ചയായും തരാമല്ലോ. ദൈവകൃപയാല്‍ കച്ചവടം ഭംഗിയായി നടക്കുന്നു. കുടുംബ ചെലവിന്‌ ആവശ്യമായതിലും കുടുതല്‍ ലാഭം ലഭിക്കാറുണ്ട്‌. സാമാന്യം നല്ല നീക്കിയിരിപ്പുണ്ട്‌.”

ഇത്തരം നന്മനിറഞ്ഞവരുടെ ജീവിതം കൊണ്ട്‌ സമാജജീവിതം സ്വച്ഛവും സുഖപൂര്‍ണവുമാകുന്നു.
ഇന്ന്‌ പരക്കെ കാപട്യമാണ്‌. അതു കൊണ്ട്‌ ഞാനും അതിന്‌ നിര്‍ബന്ധിതനാകുന്നു എന്നെല്ലാം പറ
യുന്നതിന്‌ ഒരു ന്യായവുമില്ല.

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു