മാനവ ജീവിത സംഗ്രാമത്തിൻ ആയോധനകല തുടരുമ്പോൾ

മാനവ ജീവിത സംഗ്രാമത്തിൻ ആയോധനകല തുടരുമ്പോൾ (2)
ഓർമയിലുണരുമൊരേകാത്മതയുടെ
ഭാവം വഴിയിൽ വിളക്കായി (2)

കാഴ്ച നശിച്ചവരംഗവിഹീനർ
ബുദ്ധി ഭ്രമിച്ചോർ വൃദ്ധജനം (2)
മാതാവിന്നൊരുപോലെ തനയർ
സാഹോദര്യവുമൊരുപോലെ (2)

ഏകാഗ്രതയുടെ മലരൊളിവിതറിയ
സേവന വ്യഗ്രത വിടരുമ്പോൾ (2)
അലിവുചുരന്നുപരന്നൊഴുകൊന്നൊരു
പൂക്കാലം വരവായല്ലോ (2)

ഭാരമൊഴിഞ്ഞോരഹമായ് നമ്മുടെ
മാനസമധുരത പടയോട്ടം
വേണമെനിക്കൊരു നവനിർമ്മിതിയുടെ
ശാക്തികചേരി പടുത്തീടാൻ (2)

ഈറനണിഞ്ഞ മിഴിക്കോണുകളിൽ
സാന്ത്വനവിരലുകൾ തഴുകുമ്പോൾ (2)
സഫലമതാകുന്നമ്മേ ജന്മം
താരക ശോഭിത കർമ്മപഥം (2)

മാനവ ജീവിത സംഗ്രാമത്തിൻ ആയോധനകല തുടരുമ്പോൾ (2)
വേണമെനിക്കൊരു നവനിർമ്മിതിയുടെ
ശാക്തികചേരി പടുത്തീടാൻ (2)

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു