എങ്കിലും സ്വന്തം മക്കളോടുള്ള സ്നേഹത്താൽ അതിനെ അവഗണിച്ച് ദൃതരാഷ്ട്രർ യുധിഷ്ഠിരനെ പകിടകളിക്കാൻ ക്ഷണിച്ചു. ഈ ക്ഷണത്തിലുള്ള തന്ത്രം പാണ്ഡവർക്ക് മനസ്സിലാകാതിരുന്നില്ല. എങ്കിലും ധൃതരാഷ്ട്രരോടുള്ള ബഹുമാനം കൊണ്ട് അവർ ക്ഷണം സ്വീകരിച്ചു. പിറ്റേദിവസം പാണ്ഡവരും ദ്രൗപതിയും മറ്റുചിലരും ഹസ്തിനപുരത്തിലെത്തി. അവർ ചൂത് കളിക്കുന്ന മുറിയിൽ ചെന്നു. അവിടെ ധൃതരാഷ്ട്രർ, ഭീഷ്മർ, ദ്രോണർ മുതലായവർ ഉണ്ടായിരുന്നു. കളി ആരംഭിച്ചു.
ദുര്യോധനൻ പറഞ്ഞു ഈ കളിയിൽ ഞാൻ എൻറെ പകുതി രാജ്യം പണയം വയ്ക്കുന്നു. എൻറെ മാതുലൻ ശകുനി എനിക്കായി കളിക്കും. യുധിഷ്ഠിരനും വെല്ലുവിളി ഏറ്റെടുത്ത് സ്വത്തുക്കൾ പണയം വച്ചു. പക്ഷേ ശകുനി കള്ളച്ചൂത് കളിച്ചു ജയിച്ചു. അങ്ങനെ യുധിഷ്ഠിരൻ്റെ രാജ്യം ദുര്യോധനന് സ്വന്തമായി.
ശേഷം യുധിഷ്ഠിരൻ തേരുകളേയും ആനകളേയും പണയംവച്ചു. പതിയെ പതിയെ യുധിഷ്ഠിരന് തന്റെ വേലക്കാർ, യുദ്ധവീരന്മാർ തുടങ്ങിയവയെല്ലാം പണയമാക്കേണ്ടി വന്നു. ഓരോതവണയും ശകുനി കള്ള ചൂതാടി ജയിച്ചു. യുധിഷ്ഠിരൻ ഘോരമായ ആയുധങ്ങളോടുകൂടിയ നകുലനെ പണയംവച്ചു. അവനേയും ദുര്യോധനൻ സ്വന്തമാക്കി. ശേഷം സഹദേവനെ പണയം വെച്ചു, അവനെയും നഷ്ടപ്പെട്ടു. അർജുനൻ ഭീമൻ എന്നിവരെയും യുധിഷ്ഠിരൻ പണയംവച്ചു. അങ്ങനെ അവന് എല്ലാം നഷ്ടമായി. ഒടുവിൽ യുധിഷ്ഠരൻ തന്നെത്തന്നെയും പണയം വെച്ചു. മാത്രമല്ല, ഇതും തോക്കുകയാണെങ്കിൽ താൻ ദുര്യോധനന്റെ അടിമ ആകാമെന്നും പറഞ്ഞു. വീണ്ടും തോൽക്കപ്പെട്ടു. ഇപ്പോൾ ഭാര്യ മാത്രമാണ് യുധിഷ്ഠിരന് സ്വന്തമായിട്ടുള്ളത്.
“ദ്രൗപതിയെ പണയം വയ്ക്കുക” ദുര്യോധനൻ പറഞ്ഞു.
“അവസാനമായി ഞങ്ങളുടെ പത്നിയെ ഞാൻ ഈ കളിയിൽ പണയം വെയ്ക്കുന്നു.” യുധിഷ്ഠിരൻ വിഷമത്തോടെ പറഞ്ഞു.
ആ കളിയിലും ദുര്യോധനൻ ജയിച്ചു. അങ്ങനെ പാണ്ഡവരും ദ്രൗപതിയും കൗരവർക്ക് അടിമയായി. ദുശ്ശാസനൻ ദ്രൗപതിയുടെ തലമുടിയിൽ പിടിച്ചു വലിച്ച് കൊണ്ടു വന്നു.
തുടരും…