അംബാലിക കണ്ണുകൾ അടച്ചില്ല, പക്ഷെ വ്യാസനെ കണ്ടു പേടിച്ചു മഞ്ഞ നിറമായി മാറി. അതിഞ്ഞാൽ അംബാലികയ്ക്ക് ഉണ്ടാകുന്ന പുത്രൻ പൂർണ്ണ ആരോഗ്യവാൻ ആയിരിക്കില്ല എന്ന് വ്യാസൻ പറഞ്ഞു. അവർക്ക് ഒരു അവസരം കൂടി നല്കാൻ സത്യവതി വ്യാസനോട് പറഞ്ഞു. വ്യാസൻ അത് സമ്മതിച്ചു. പക്ഷെ അംബികയും അംബാലികയും വ്യാസന്റെ മുറിയിലേക്ക് പോകാൻ തയ്യാറായില്ല. അവർ അംബികയുടെ ഒരു ദാസിയെ വ്യാസന്റെ അടുത്തേക്ക് അയച്ചു അവൾ സന്തോഷത്തോടെ വ്യാസന്റെ അടുത്തേക്ക് പോയി. വ്യാസൻ സത്യവതിയോടു പറഞ്ഞു അവർ ഒരു ദാസിയെ ആണ് അയച്ചത് പക്ഷെ അവൾ എന്നെ കണ്ടു ഭയപെട്ടില്ല അത് കൊണ്ട് അവൾക്കു ഉണ്ടാകുന്ന പുത്രൻ പൂർണ ആരോഗ്യവാനായിരിക്കും എന്ന്. എന്നിട്ട് സത്യവതിയോടു യാത്ര പറഞ്ഞു വ്യാസൻ യാത്രയായി.
തുടരും…