മഹാഭാരതം കഥാരൂപത്തിൽ ഭാഗം-15

സത്യവതി പാണ്ടുവിനെ രാജാവാക്കാൻ ഭീഷ്മരിനോട് പറഞ്ഞു. ഭീഷ്മർ പാണ്ടുവിനെ രാജാവും ആക്കി വിധുരരെ മന്ത്രിയും ആക്കി അങ്ങനെപാണ്ടു ഹസ്തനപുരിയുടെ രാജാവായി. അതോടു കൂടി തനിക്കു അർഹതപെട്ട സ്ഥാനമാണ് പാണ്ടുവിനു നല്കിയത് എന്ന ചിന്ത ധൃതരാഷ്ട്രരെ വേട്ടയാടാൻ തുടങ്ങി. താൻ അന്ധനായത് കൊണ്ടാണ് തനിക്കു രാജാവാകാനുള്ള അവസരം നഷ്ടപെട്ടത് എന്ന് ഓർത്തപ്പോൾ ധൃതരാഷ്ട്രർക്ക് സങ്കടം അടക്കാനായില്ല. തനിക്കു അവകാശപെട്ട സ്ഥാനമാണ് മറ്റുള്ളവർ എല്ലാം ചേർന്ന് തട്ടിയെടുത്തു പാണ്ടുവിനു നല്കിയത് എന്ന ചിന്ത അവന്റെ മനസ്സിൽ പകയുടെ കനൽ വീഴ്ത്തി.

പാണ്ടു സമർത്ഥനായ ഒരു ഭരണാധികാരിയായിരുന്നു. പാണ്ടുവിന്റെ ശക്തിയും വിദുരരുടെ ബുദ്ധിയും കൊണ്ട് അവർ ഹസ്ഥിനപുരിയെ സമ്പന്നമാക്കി. പാണ്ടു തന്റെ രാജ്യത്തിന്റെ അതിരുകൾ വളരെ വേഗം വളർത്തി.

കുറച്ചു കാലം കഴിഞ്ഞു തന്റെ മക്കൾക്ക്‌ വിവാഹപ്രായമായി എന്ന് സത്യവതി ഭീഷ്മരിനോട് പറഞ്ഞു.
ഭീഷ്മർ: ശരിയാണ് ഞാനും അത് ആലോചിച്ചു. അങ്ങനെയാണെങ്കിൽ ധൃതരാഷ്ട്രരെ ആദ്യം വിവാഹം കഴിപ്പിക്കണം മൂത്തത് ധൃതരാഷ്ട്രർ ആണെല്ലോ. ഗാന്ധാര രാജ്യത്തെ രാജകുമാരിക്ക് വിവാഹം ആലോചിക്കുന്നുണ്ട്. ഞാൻ ഉടൻ തന്നെ അങ്ങോട്ട്‌ പോയി രാജാവിനെ കാണാം. സത്യവതി അത് സമ്മതിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു