അതേസമയം കുന്തിഭോജന്റെ രാജ്യത്ത് കുന്തിയുടെ സ്വയംവരത്തിൽ കുന്തി പാണ്ടുവിനെ തന്റെ ഭർത്താവായി സ്വീകരിച്ചു. ആദ്യ രാത്രി അവൾ പാണ്ടുവിനെ കാത്തിരിക്കുമ്പോൾ അവൾ ചെയ്ത വലിയ ഒരു തെറ്റ് അവൾക്കു ഓർമ്മ വന്നു. പണ്ടൊരിക്കൽ കുന്തിഭോജന്റെ അടുക്കൽ വന്ന ദുർവാസാവ് മഹർഷിയെ പിതാവിനെ പോലെ പരിചരിച്ചതിനു പകരമായി എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ ദുർവാസാവ് കുന്തിയോട് പറഞ്ഞു.
കുന്തി : അങ്ങേയ്ക്ക് ഭാവി അറിയാൻ കഴിയുമെല്ലൊ ഭാവിയിൽ പ്രയോജനപെടുന്ന എന്തെങ്കിലും വരം തന്നാൽ മതിയാകും.
ദുർവാസാവ് അവളെ വശീകരണ മന്ത്രം എന്ന വരം നല്കി അനുഗ്രഹിച്ചു. കുന്തി ദേവലോകത്തുനിന്നും ആരെ വിളിച്ചാലും അയാൾ കുന്തിയുടെ അടുത്ത് വരും എന്നതായിരുന്നു ആ വരത്തിന്റെ പ്രതേകത.
വരം ലഭിച്ചതിനു ശേഷം കുന്തിക്ക് സംശയമായി. വെറും ഒരു മനുഷ്യ സ്ത്രീയായ താൻ വിളിച്ചാൽ ദേവലോകത്ത് നിന്നും ആരു വരാനാണ്. എന്നാൽ അതൊന്നു പരീക്ഷിക്കണമെല്ലൊ എന്ന് അവർ കരുതി. വരം സത്യമാണോ എന്ന് അറിയാൻ സൂര്യ ഭഗവാനെ പ്രാർത്ഥിച്ചു. സൂര്യൻ ദേവലോകത്ത് നിന്നും വന്നു.
മന്ത്രം പരീക്ഷിച്ചതാണ് എന്നോട് ക്ഷമിക്കണം എന്നൊക്കെ കുന്തി സൂര്യനോട് പറഞ്ഞു നോക്കി. പക്ഷെ സൂര്യൻ അതൊന്നും സമ്മതിച്ചില്ല.
സൂര്യൻ : ദുർവാസാവിന്റെ വരം അനുസരിച്ച് ഞാൻ എന്തെങ്കിലും നല്കാതെ പോയാൽ അത് വലിയ ആപത്തുകൾ ഉണ്ടാക്കും. അത് കൊണ്ട് എന്തെങ്കിലും ആവിശ്യപെടാൻ പറഞ്ഞു.
കുന്തി : എന്നാൽ അങ്ങ് അങ്ങേയ്ക്ക് ഇഷ്ടമുള്ളത് തന്നു കൊള്ളൂ.
സൂര്യൻ : അങ്ങനെയെങ്കിൽ ഞാൻ നിനക്ക് കവചകുണ്ഡലങ്ങൾ ജന്മനായുള്ള ഒരു പുത്രനെ തരാം. അവൻ ലോകമെങ്ങും കർണൻ എന്ന പേരിൽ അറിയപ്പെടും.
മന്ത്ര ശക്തി കൊണ്ട് സൂര്യൻ കുന്തിയിൽ നിന്നും ഒരു പുത്രനെ സൃഷ്ടിച്ചു നല്കി. പക്ഷെ കന്യകയായ കുന്തി അപമാനം ഭയന്ന് ആ കുഞ്ഞിനെ ഒരു കുട്ടയിലാക്കി നദിയിൽ ഒഴുക്കി ഇതായിരുന്നു കുന്തി ചെയ്ത പാപം.
തുടരും…