മഹാഭാരതം കഥാരൂപത്തിൽ ഭാഗം-25

ഇത് കണ്ടു ധൃതരാഷ്ട്രരും ഗാന്ധാരിയും നിരാശരായി. ഇതറിഞ്ഞ വ്യാസാൻ നിന്റെ അനുഗ്രഹം ഒരിക്കലും പാഴായി പോകില്ല എന്ന് ഗാന്ധാരിയോട് പറയുകയും, ആ മാംസപിണ്ടത്തെ നൂറു കഷ്ണങ്ങളാക്കി വെണ്ണ തേച്ചു ഭരണിയിൽ അടച്ചു കുഴിച്ചിടാൻ ഗാന്ധാരിയോടു പറഞ്ഞു. അപ്പോൾ ഗാന്ധാരി തനിക്കു ഒരു പുത്രിയെ കൂടി വേണമെന്ന് പറഞ്ഞു. അത് പ്രകാരം മാംസപിണ്ടത്തെ നൂറ്റി ഒന്ന് കഷണങ്ങളാക്കി മുറിച്ചു. വെണ്ണ തേച്ചു ഭരണിയിലാക്കി കുഴിച്ചിട്ടു.

രണ്ടു വർഷം കഴിഞ്ഞു ആ ഭരണികളിൽ ആദ്യത്തേത് തുറന്നപ്പോൾ വന്ന കുട്ടിക്ക് ദുര്യോധനൻ എന്ന് അവർ പേരിട്ടു രണ്ടാമത്തെതിന് ദുശ്ശാസനൻ എന്നും, ഇവരെ കൂടാതെ 98 ആണ്‍കുട്ടികളെയും നൂറ്റി ഒന്നാമത്തെ ഭരണിയിൽ നിന്നും ഒരു പെണ്‍കുട്ടിയെയും പുറത്തെടുത്തു. പെണ്‍കുട്ടിക്ക് അവർ ദുശ്ശള എന്നും പേര് വെച്ചു. ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും കൂടി ജനിച്ച ഈ 101 മക്കളും അവരെ സഹായിച്ചവരും ആണ് കൗരവർ എന്നറിയപെടുന്നത്. അതിനു ശേഷമാണ് കുന്തിക്ക് അടുത്ത പുത്രൻ ജനിക്കുന്നത്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു