പാണ്ഡുവും കുന്തിയും മാദ്രിയും അവരുടെ അഞ്ചു പുത്രൻ മാരോടൊപ്പം സന്തോഷമായി ജീവിക്കുകയായിരുന്നു ഒരിക്കൽ പാണ്ഡു തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോൾ മാദ്രി ഈറനോടെ കുളിച്ചു മടങ്ങുന്നത് കണ്ടു. സുന്ദരിയായ മാദ്രിയെ കണ്ട പാണ്ടു കിന്തത്തിന്റെ ശാപം അൽപ നേരത്തേക്ക് മറന്നു. പാണ്ടു മാദ്രിയെ അടുത്തേക്ക് വിളിച്ചു ശാപം ഓർമയുണ്ടായിരുന്ന മാദ്രി ആദ്യം ഒഴിഞ്ഞു മാറാൻ ശ്രമിച്ചെങ്കിലും പാണ്ഡുവിന്റെ നിർബന്ധത്തിനു വഴങ്ങി. പാണ്ഡു മാദ്രിയെ ആലിംഗനംചെയ്തതും തത്ക്ഷണം പാണ്ടു വീണു മരിച്ചു.
വിവരം അറിഞ്ഞു ഓടിയെത്തിയ കുന്തി സ്വന്തം സങ്കടം ഉള്ളിലൊതുക്കി മാദ്രിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. ആചാര പ്രകാരം സതിയനുസരിച്ചു ആദ്യ ഭാര്യയായ കുന്തിയാണ് ചിതയിൽ ജീവൻ ഒടുക്കേണ്ടതെങ്കിലും മാദ്രിയെക്കാൾ കുട്ടികൾക്ക് അടുപ്പം കുന്തിയോടായത് കൊണ്ടും പാണ്ഡുവിന്റെ മരണത്തിനു കാരണം താനാണ് എന്ന് വിശ്വസിക്കുന്നതിനാലും പാണ്ഡുവിന്റെ ചിതയിൽ മാദ്രിയാണ് ജീവനൊടുക്കിയത്.
തുടരും…