പക്ഷെ ബാലനായ ദുര്യോധനൻ അത് അനുസരിക്കാൻ തയ്യാറായില്ല. എന്നാൽ യുധിഷ്ടരൻ തന്റെ അനുജനായ ദുര്യോധനനെ ആലിംഗനം ചെയ്തു. ദുര്യോധനൻ വലിയ അടുപ്പമൊന്നും കാണിച്ചില്ലെങ്കിലും അവൻ എതിർത്തില്ല.
വനത്തിൽ ഇരുന്നു തപസ്സു ചെയ്തിരുന്ന വേദവ്യാസന് ഹസ്തിനപുരിയുടെ ഭാവി മനകണ്ണിൽ കാണാൻ സാധിച്ചു. അത് നല്ലതായിരുന്നില്ല. വരാൻ പോകുന്ന അവസ്ഥ സത്യവതിക്ക് സഹിക്കാനാവുന്നതല്ല എന്ന് തിരിച്ചറിഞ്ഞ വേദവ്യസാൻ ഉടനെ തന്നെ ഹസ്തിനപുരിയിൽ എത്തി എന്നിട്ട് തന്റെ മാതാവായ സത്യവതിയുടെ അടുത്തെത്തി.
വ്യാസൻ : അമ്മേ, ഞാൻ ഹസ്തനപുരിയുടെ ഭാവി കണ്ടു. അത് ഒരിക്കലും അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതല്ല. അത് കൊണ്ട് അമ്മ എന്റെ കൂടെ വനത്തിലേക്ക് വരണം. അംബയെയും അംബാലികയെയും കൂടി വിളിച്ചോളൂ.
തുടരും…