ഭീഷ്മരും ഹസ്തിനപുരിയുടെ ഭാവിയെ ഓർത്തു വിലപിച്ചു. ഭീഷ്മർ ഗംഗാ ദേവിയെ ചെന്ന് കണ്ടു. ഗംഗാ ദേവി ഭീഷ്മരോട് പറഞ്ഞു, വിധി അതാണെങ്കിൽ അതിനെക്കുറിച്ച് ഓർത്തു ഭീഷ്മർ വിഷമിക്കേണ്ടതില്ല, തീർച്ചയായും ഈ യുഗത്തിൽ ഹസ്തിനപുരിയുടെ പതനം ഉണ്ടാകും. പക്ഷെ മനുഷ്യർക്ക് അതിജീവിക്കാനുള്ള കഴിവുണ്ട്. വരാൻ പോകുന്ന നല്ല ഭാവിക്ക് വേണ്ടി ഈ ദുർഘടനയിൽ ഹസ്തിനാപുരിയെ നയിക്കുക എന്നത് മാത്രമാണ് ഭീഷ്മർ ചെയ്യേണ്ടത്. അമൃത് ലഭിക്കുന്നതിനു വേണ്ടി പാലാഴി കടഞ്ഞപ്പോൾ ആദ്യം ലഭിച്ചത് വിഷമായിരുന്നു. അത് ആദ്യം ആരെങ്കിലും കുടിക്കണമായിരുന്നു അത് പോലെ തന്നെയാണ് ഇതും.
ഗംഗാ ദേവിയുടെ വാക്കുകൾ ഭീഷ്മർക്ക് ആശ്വാസമായി.
തുടരും…