ശകുനി ദുര്യോധനനോട് പറഞ്ഞു, നീ തന്നെയാണ് കിരീടത്തിനു അവകാശി. എന്നിട്ട് അവനെ വിളിച്ചു കൊണ്ട് ചെന്ന് ധൃതരാഷ്ട്രരുടെ മുൻപിൽ നിർത്തിയിട്ടു പറഞ്ഞു. സഹോദരന്റെ പുത്രന്മാരോടു അമിത വാത്സല്യം കാണിക്കുന്നതിന് മുൻപ് സ്വന്തം പുത്രന്റെ ഭാവി കൂടി ആലോചിക്കണം.
അധികം വാത്സല്യം കൊടുത്താൽ അവർക്ക് അധികാരങ്ങളെ കുറിച്ചുള്ള പ്രതീക്ഷകൾ ഉണ്ടാകും. അത് ഓർമ്മ വേണം. അവർ ഇവിടെ ജീവിക്കേണ്ടവരല്ല അവർ ഇത്രയും നാൾ വനത്തിലായിരുന്നില്ലേ. അത് തന്നെയാണ് അവർക്ക് പറ്റിയസ്ഥലം.
ദുര്യോധനനും പാണ്ഡവരുടെ ചെറിയ കുറ്റങ്ങൾ പെരുപ്പിച്ചു കാണിച്ചു. അവർ രാജകൊട്ടാരത്തിൽ ജീവിക്കാൻ യോഗ്യരല്ല എന്ന് സമർത്ഥിക്കാൻ ശ്രമിച്ചു. ധൃതരാഷ്ട്രർ നിശബ്ദനായി ഇരുന്നു എല്ലാം കേൾക്കുക മാത്രം ചെയ്തു. ദുര്യോധനൻ വളരെ മോശമായ രീതിയിലായിരുന്നു പാണ്ഡവരോട് പെരുമാറിയിരുന്നത്.
തന്റെ സഹോദരനായ ശകുനി കുബുദ്ധിയാണെന്നും അയാൾ പാണ്ഡവരെയും ദുര്യോധനനെയും തെറ്റിക്കാൻ ശ്രമിക്കും എന്ന് ഗാന്ധാരി കുന്തിയോട് പറഞ്ഞു. അത് കൊണ്ട് അങ്ങനെയൊന്നും ഉണ്ടാകാതിരിക്കാൻ ദൈവത്തോട് പ്രാർഥിക്കാൻ അപേക്ഷിച്ചു .തന്റെ പുത്രന്മാർക്ക് ഒരിക്കലും തെറ്റിദ്ധാരണ ഉണ്ടാകാതെ നോക്കും എന്ന് കുന്തി ഗാന്ധാരിക്ക് ഉറപ്പു കൊടുത്തു.
തുടരും…