മഹാഭാരതം കഥാരൂപത്തിൽ ഭാഗം-36

പകരം സഞ്ജയൻ എന്ന ഒരാളെ അതിരഥൻ തന്നെ അവർക്കു പരിചയപ്പെടുത്തി. സഞ്ജയനെ സദസ്സിനു നല്ലവണ്ണം ബോധിച്ചു. അതിനാൽ അവർ സഞ്ജയനെ ധൃതരാഷ്ട്രരുടെ തേരാളിയാക്കി. എന്നിട്ട് അതിരഥനെ പോകാൻ അനുവദിച്ചു.

അതിരഥൻ തന്റെ പുത്രനെ ഒരു തേരാളിയാക്കാൻ ഉദ്ദേശിച്ചു. അവനെ രഥം ഓടിക്കാൻ പഠിപ്പിക്കാൻ തീരിമാനിച്ചു. പക്ഷെ രാധേയൻ പറഞ്ഞു അവനു ആയുധ വിദ്യ പഠിക്കാനാണ് താല്പര്യമെന്ന്. പാരമ്പര്യമനുസരിച്ച് രാധേയനും തേരാളിയാണ് ആകേണ്ടത് എന്ന് അതിരഥൻ പറഞ്ഞു. പക്ഷെ രാധേയൻ പറഞ്ഞു ജന്മം കൊണ്ടല്ലല്ലോ കർമ്മം കൊണ്ടല്ലേ ഒരാൾ ഭാവിയിൽ ആരാകണം എന്ന് തീരുമാനിക്കേണ്ടത് അതിനു അതിരഥന് ഉത്തരമുണ്ടായിരുനില്ല. രാധേയൻ വലിയ ദാനശീലനായിരുന്നു.

ഒരിക്കൽ വീട്ടിൽ ഒരു പിടി അരി ചോദിച്ചു എത്തിയ ഒരു സന്യാസിക്കു ഒരു വലിയ പാത്രം നിറയെ അരി കൊടുക്കുകയും സന്യാസി അവന്റെ പ്രവർത്തിയിൽ സന്തുഷ്ടനായി അവനോടു എന്ത് വരം വേണമെങ്കിലും ചോദിച്ചു കൊള്ളാൻ പറയുകയും ചെയ്തു. പക്ഷെ അവൻ പറഞ്ഞു ഒന്നും ആരോടും ചോദിക്കുന്നത് അവന് ഇഷ്ട്ടമല്ല എന്ന്. സന്യാസി അവൻ എന്ത് ആഗ്രഹിച്ചാലും അത് സാധിക്കും എന്ന് അനുഗ്രഹിച്ച ശേഷം പോയി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു