മഹാഭാരതം കഥാരൂപത്തിൽ ഭാഗം-38

ശകുനി പറഞ്ഞത് അനുസരിച്ച് ആദ്യം ഭക്ഷണ പ്രിയനായ ഭീമനെ ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ദുര്യോധനനും അനുജനായ ദുശ്ശാസനനും പദ്ധതിയിട്ടു. ദുര്യോധനൻ സ്നേഹം നടിച്ചു ഭീമനെ വിളിച്ചുകൊണ്ടുപോയി പായസത്തിൽ വിഷം കലർത്തി കൊടുത്തു. ചതി തിരിച്ചറിയാതെ ഭീമൻ പായസം കുടിച്ചു തളർന്നു ഉറങ്ങിപോയി. ഭീമനെ ഒരു പായയിൽ പൊതിഞ്ഞു ആരും കാണാതെ ദുര്യോധനനും ദുശ്ശാസനനും കൂടി കൊണ്ടുപോയി ഗംഗാ നദിയിൽ ഇട്ടു. ബോധമറ്റു കിടക്കുന്ന ഭീമനെ കണ്ടു നാഗങ്ങളെ ആക്രമിക്കാൻ വന്ന ശത്രുവാണെന്ന് തെറ്റിദ്ധരിച്ചു നാഗങ്ങൾ കൊത്തി. നാഗങ്ങളുടെ കൊത്ത് ഏറ്റിട്ടും മരിക്കാത്ത ഭീമൻ ഒരു സാധാരണ ബാലൻ അല്ല എന്ന് കരുതി നാഗങ്ങൾ ഭീമനെ നാഗരാജാവിന്റെ അടുത്ത് എത്തിച്ചു. ഭീമൻ പറഞ്ഞ് നാഗരാജാവിന് മനസ്സിലായി. ഭീമൻ നാഗരാജാവിന്റെ പുത്രിയുടെ പുത്രിയായ കുന്തിയുടെ പുത്രനാണ്. അദ്ദേഹം അവന് സുധാരസം എന്ന ഒരു ശക്തി മരുന്ന് നല്കി. അത് കുടിച്ച ഭീമന് കൂടുതൽ ശക്തി ലഭിക്കുകയും ചെയ്തു .ഭീമനെ നാഗങ്ങൾ തിരിച്ചു കൊട്ടാരത്തിൽ എത്തിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു