മഹാഭാരതം കഥാരൂപത്തിൽ ഭാഗം-41

അതേ സമയം തങ്ങളുടെ പദ്ധതി പൊളിഞ്ഞ വിവരം ദുര്യോധനൻ ശകുനിയോടു പറഞ്ഞു. ശകുനി പറഞ്ഞു, ആ വിഷം കൊടുക്കാൻ മാത്രമല്ലേ ഞാൻ നിങ്ങളോട് പറഞ്ഞത്. നിങ്ങൾ എന്തിനാണ് അവനെ കൊണ്ട് പോയി ഗംഗയിൽ ഇട്ടത്. അവിടെ നാഗങ്ങൾ വന്നത് കൊണ്ടല്ലേ അവൻ രക്ഷപെട്ടത്. ഇനി ഞാൻ പറയുന്നതിനപ്പുറം കൂടുതൽ നിങ്ങൾ ഒന്നും ചെയ്യരുത് മനസ്സിലായോ?

ഏതായാലും അവൻ ആരോടും ഒന്നും പറഞ്ഞിട്ടില്ല, അതിനർത്ഥം അവനെ ആരോ പറഞ്ഞു വിലക്കി എന്നാണ്. അപ്പോൾ ഒന്നും സംഭവിച്ചിട്ടില്ല എന്ന് ഭാവിക്കാനാണ് അവരുടെ തീരുമാനം, നിങ്ങളും അങ്ങനെ തന്നെ നടിക്കുക. ഇനി അവർ എന്തെങ്കിലും നിങ്ങൾക്ക് എതിരെ ചെയ്‌താൽ അത് പെരുപ്പിച്ചു അച്ഛനോട് ചെന്ന് പറയണം മനസ്സിലായോ?

ദുര്യോധനനും ദുശ്ശാസനനും അത് സമ്മതിച്ചു.

അല്പസമയം കഴിഞ്ഞു ദുര്യോധനനും ദുശ്ശാസനനും കൂടി മരത്തിൽ കയറി മാങ്ങ പറിക്കാൻ ശ്രമിക്കുകയായിരുന്നു. ഭീമൻ ദുര്യോധനനോട് പറഞ്ഞു എനിക്ക് മുതുകു ചൊറിയുന്നു ഒന്ന് ചൊറിഞ്ഞ്‌ തരൂ.
ദുര്യോധനൻ പറഞ്ഞു ഞാൻ നിന്റെ വേലക്കാരനൊന്നും അല്ല, എന്നിട്ട് അനുജനോടൊപ്പം മരത്തിൽ കയറി. ഭീമൻ മരത്തിൽ തന്റെ മുതുകു ഒരച്ചു, മരം ശക്തിയായി കുലുങ്ങിയപ്പോൾ ദുര്യോധനനും ദുശ്ശാസനനും മരത്തിൽ നിന്നും താഴെ വീണു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു