ഹസ്തിനപുരിയിൽ ഗുരുകുലത്തിൽ കുട്ടികൾ പന്ത് കളിക്കുമ്പോൾ പന്ത് ഒരു കിണറ്റിൽ വീണു. അവർ അത് എടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ഒരു സന്യാസി വന്നു അവരോടു ചോദിച്ചു ഒരു പന്ത് സൂക്ഷിക്കാൻ കഴിയാത്ത നിങ്ങൾ എങ്ങനെയാണ് ഈ രാജ്യം സൂക്ഷിക്കുന്നത്? ഏതായാലും പന്ത് ഞാൻ എടുത്തു തരാം. എന്നിട്ട് അവരോടു കുറച്ചു കമ്പുകൾ കൊണ്ട് വരാൻ പറഞ്ഞു. പാണ്ഡവർ ഓടിച്ചെന്നു കമ്പുകൾ കൊണ്ടുവന്നു. അവ ഓരോന്നായി അദ്ദേഹം കിണറ്റിലേക്ക് എറിഞ്ഞു, അവ ഓരോന്നായി ഒട്ടി ചേർന്നു, ഒരു അറ്റത്തു പന്തും. എന്നിട്ട് അത് ഒരു കയറുപോലെ മുകളിലേക്ക് വലിച്ചു എടുത്തു കുട്ടികൾക്ക് കൊടുത്തു. കുട്ടികൾ അത്ഭുതപ്പെട്ടു നിന്നു.
അർജ്ജുനൻ ഓടിച്ചെന്നു ഈ മായാജാലം ഭീഷ്മരോടു പറഞ്ഞു. ഭീഷ്മർ വാത്സല്യത്തോടെ അർജ്ജുനൻ പറഞ്ഞത് മുഴുവൻ കേട്ടു. അതിൽ നിന്നും വന്നിരിക്കുന്നത് ദ്രോണാചാര്യരാണ് എന്ന് മനസ്സിലാക്കി അദ്ധേഹത്തിന്റെ അടുത്തേക്ക് പെട്ടെന്ന് തന്നെ എത്തി.
തുടരും…