കൗരവരും പാണ്ഡവരും ദ്രോണരുടെ ശിക്ഷണത്തിൽ ആയുധ വിദ്യകൾ പഠിക്കാൻ ആരംഭിച്ചു. ഇത് ശകുനിയെ കൂടുതൽ ചിന്താകുലനാക്കി. അയാൾ ധൃതരാഷ്ട്രരോട് ആയുധ വിദ്യകൾ അറിയുന്ന ബ്രാഹ്മണനെ സൂക്ഷിക്കണം എന്നും ആദ്യം കൃപാചാര്യർ മാത്രമേ ഉണ്ടായിരുനുള്ളൂ ഇപ്പോൾ ദാ ദ്രോണാചാര്യരും എത്തിയിരിക്കുന്നു എന്നു അറിയിച്ചു.
ധൃതരാഷ്ട്രർ: ദ്രോണാചാര്യർ വന്നത് നമ്മൾക്ക് എങ്ങനെ ഭീഷണിയാകും? ദ്രോണർ എല്ലാ ശിഷ്യന്മാരെയും ഒരുപോലെയല്ലേ കാണുകയുള്ളൂ.
ശകുനി: ഇല്ല, അർജ്ജുനന്റെ നിഷ്കളങ്കത ദ്രോണരെ എന്തായാലും ആകർഷിക്കും. അയാൾ അതുകൊണ്ട് അവനെ തന്റെ പ്രിയ ശിഷ്യനാക്കുകയും കൂടുതൽ അറിവ് അവനു പറഞ്ഞു കൊടുക്കുകയും ചെയ്യും. അത് ഉണ്ടാകാതിരിക്കണമെങ്കിൽ ദ്രോണരുടെ സ്വന്തം പുത്രനായ അശ്വത്ഥാമാവ് ഇവിടെ വരണം. വൈകാതെ ശകുനി കൃപാചാര്യരോട് പറഞ്ഞു അശ്വത്ഥാമാവിനെ ഗുരുകുലത്തിലേക്ക് കൂട്ടികൊണ്ട് വരൂ, അവൻ അവന്റെ പിതാവിൽ നിന്നും തന്നെ പഠിക്കട്ടെ എന്നു പറഞ്ഞു.
തുടരും…