മഹാഭാരതം കഥാരൂപത്തിൽ ഭാഗം-46

കൃപാചാര്യർ തന്റെ അനന്തരവനായ അശ്വത്ഥാമാവിനെയും കൂട്ടി ഗുരുകുലത്തിലേക്ക് പുറപ്പെട്ടു. അശ്വത്ഥാമാവ്‌ ഒരു യുവാവായിരുന്നു. വഴിയിൽ അശ്വത്ഥാമാവ്‌ അവന്റെ അമ്മാവനോട് തന്റെ സംശയങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

അശ്വത്ഥാമാവ്‌: അമ്മാവാ, ഗുരു ശിഷ്യ ബന്ധമാണോ വലുത് അതോ പിതാവും പുത്രനും തമ്മിലുള്ള ബന്ധമാണോ വലുത് ?
കൃപാചാര്യർ: നിന്റെ ചോദ്യം തന്നെ തെറ്റാണ്. ഒന്ന് മറ്റൊന്നിനെക്കാൾ ശ്രേഷ്ടമല്ല. ഗുരുവും പിതാവും, വായുവും ജലവും പോലെയാണ്. രണ്ടും ജീവൻ നില നിർത്താൻ ആവശ്യമാണ്. പക്ഷെ പുത്രനില്ലെങ്കിൽ പിതാവും ഇല്ല ശിഷ്യനില്ലെങ്കിൽ ഗുരുവും. പക്ഷെ പുത്രൻ പിതാവിന്റെ മാത്രമല്ല മാതാവിന്റെയും കൂടിയാണ് അത് കൊണ്ട് അവന്റെ സ്നേഹവും പരിചരണവും എല്ലാം അവർക്ക് രണ്ടുപേർക്കും ആയി വിഭജിച്ചു പോകും.

എന്നാൽ ശിഷ്യൻ ഗുരുവിന്റെ മാത്രമാണ്.
അശ്വത്ഥാമാവ്‌ : ഞാൻ അച്ഛന്റെ പുത്രനാകണോ അതോ ശിഷ്യനാകണോ എന്ന ചിന്താ കുഴപ്പത്തിലായിരുന്നു. അപ്പോൾ ഞാൻ തീർച്ചയായും എന്റെ അച്ഛന്റെ ശിഷ്യൻ തന്നെയാകും.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു