അവർ ഗുരുകുലത്തിൽ എത്തി. ദ്രോണർ കുട്ടികളെ അസ്ത്ര വിദ്യ പഠിപ്പിക്കുകയായിരുന്നു. അർജ്ജുനൻ മാത്രം അമ്പു ലക്ഷ്യസ്ഥാനത്ത് കൊള്ളിച്ചു. ദ്രോണർ അർജ്ജുനനെ അടുത്ത് വിളിച്ചു.
ദ്രോണർ: ഒരു യോദ്ധാവിന്റെ ധർമ്മം എന്താണ് ?
അർജ്ജുനൻ: അത്യാചാരങ്ങൾക്കും അക്രമങ്ങൾക്കും എതിരെ ആയുധം എടുക്കൽ
ദ്രോണർ: അപ്പോൾ ഒരു രാജകുമാരന്റെ ധർമ്മം ?
അർജ്ജുനൻ : സ്വന്തം ജീവനേക്കാൾ പ്രജകളുടെ ജീവന് വില കല്പ്പിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുക
ദ്രോണർ: അപ്പോൾ നീ ഇതിൽ ആരാണ് ?
അർജ്ജുനൻ : ഞാൻ അങ്ങയുടെ ഒരു ശിഷ്യൻ മാത്രം.
അപ്പോഴേയ്ക്കും അശ്വത്ഥാമാവും കൃപരരും അവിടെയെത്തി. ദ്രോണാചാര്യർ അവരെ സന്തോഷത്തോടെ സ്വീകരിച്ചു.
തുടരും…