ദ്രോണർ: ഞാൻ നിന്റെ വിദ്യാഭ്യാസത്തെ കുറിച്ച് ഓർത്തു വിഷമിച്ചിരിക്കുകയായിരുന്നു. ഏതായാലും രാജാവ് തന്നെ ഇങ്ങനെ ഒരു തീരുമാനം എടുത്തത് നന്നായി. ഇനി നിനക്ക് ഇവിടെ തന്നെ താമസിച്ചു പഠിക്കാമെല്ലോ.
അശ്വത്ഥാമാവ്: ഞാൻ മാത്രമല്ല അമ്മയും ഉണ്ട്
ദ്രോണർ: അമ്മയെ കാണാൻ സമയമായിട്ടില്ല. എന്റെ മനസ്സിൽ അപമാനം കൊണ്ടുണ്ടായ ഒരു മുറിവുണ്ട്. അത് മാറിയതിനു ശേഷം മാത്രമേ ഞാൻ ക്രിപിയെ കാണുകയുള്ളൂ.
ദ്രോണർ പറഞ്ഞത് കൃപാചാര്യരെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം ചിന്തിച്ചു ആരായിരിക്കും ദ്രോണരെ അപമാനിച്ചത്, അദ്ദേഹം അത് തന്റെ സഹോദരിയായ ക്രിപിയോടു തന്നെ ചോദിച്ചു.
കൃപി: പണ്ട് ഗുരുകുലത്തിൽ വെച്ച് അദ്ദേഹവും രാജകുമാരനായ ദ്രുപദനും തമ്മിൽ വലിയ സൗഹൃദമാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസം കഴിഞ്ഞു പിരിയുമ്പോൾ ദ്രുപദൻ അദ്ദേഹത്തോട് പറഞ്ഞു. ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല ദ്രോണാ, ഇന്ന് എനിക്കുള്ളതെല്ലാം നിനക്കും കൂടിയുള്ളതാണ്. ഇനി ഭാവിയിൽ എനിക്ക് എന്തൊക്കെ ഉണ്ടാകുമോ അതും നിനക്കും കൂടിയുള്ളതായിരിക്കും. നിനക്ക് എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാം. ഒരിക്കൽ അശ്വത്ഥാമാവിനു മൂന്നു വയസ്സുള്ളപ്പോൾ അവനു പാൽ വേണമെന്ന് പറഞ്ഞു കരഞ്ഞു. പക്ഷെ ഞങ്ങൾ വലിയ ദാരിദ്ര്യത്തിലായിരുന്നു. അവനു കൊടുക്കാനുള്ള പാലും വീട്ടിൽ ഉണ്ടായിന്നില്ല.ആ സമയം അദേഹത്തിനു ദ്രുപദന്റെ വാക്കുകൾ ഓർമ വന്നു. അദ്ദേഹം ദ്രുപദനെ കാണാൻ പോയി. ഞാൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചു, പക്ഷെ അദ്ദേഹം എന്നോട് പറഞ്ഞു നിനക്ക് അറിയില്ല ദ്രുപദനെ എന്ന്. അന്ന് പോയതിനു ശേഷം എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല. ഒരു പക്ഷെ ദ്രുപദൻ അദ്ദേഹത്തെ അപമാനിച്ചുകാണും, അതായിരിക്കാം.
തുടരും…