മഹാഭാരതം കഥാരൂപത്തിൽ ഭാഗം-52

പിറ്റേ ദിവസം ദ്രോണർ കുട്ടികളെയും കൊണ്ട് ഗംഗാ നദിയുടെ തീരത്ത് എത്തി.
ദ്രോണർ: ഞാൻ സൂര്യഭഗവാനോട് പ്രാർത്ഥിച്ചു പുതിയ ഒരു ശക്തി ആവിശ്യപ്പെടാൻ പോകുകയാണ്.
എന്നിട്ട് നദിയിലേക്ക് ഇറങ്ങി പ്രാർഥിക്കാൻ തുടങ്ങി. പെട്ടെന്ന് ഒരു മുതല ദ്രോണരെ ആക്രമിച്ചു. അത് ദ്രോണരുടെ കാലിൽ കടിച്ചു. അതിൽ നിന്നും രക്ഷപെടാൻ ദ്രോണർ കഠിനമായി ശ്രമിച്ചു. അർജ്ജുനൻ ഒഴികെ മറ്റുള്ള കുട്ടികൾ എല്ലാം ഭയന്ന് ഓടി. അർജ്ജുനൻ തന്റെ അമ്പും വില്ലും എടുത്തു മുതലയെ അമ്പു ചെയ്തു.അർജ്ജുനന്റെ അമ്പു തറച്ചതും മുതലയുടെ ചലനമറ്റു.
ദ്രോണർ കരയിലേക്ക് കയറി.
ദ്രോണർ: നീ എന്റെ പരീക്ഷണത്തിൽ വിജയിച്ചിരിക്കുന്നു.

അത് മുതല ആയിരുന്നില്ല, വെറും ഒരു യന്ത്രം മാത്രമായിരുന്നൂ. ഇത് എന്റെ ഒരു പരീക്ഷണം ആയിരുന്നു.
അപ്പോഴേക്കും മറ്റുക്കുട്ടികളും എത്തി. അവസാനം ഓടിയെത്തിയത് കൗരവരായിരുന്നു.
ദുര്യോധനൻ: ഗുരു, ഞങ്ങൾ ആരെയെങ്കിലും സഹായത്തിനു വിളിക്കാൻ പോയതായിരുന്നു.
ഭീമൻ: സഹായത്തിനു വിളിക്കാൻ പോയതോ അതോ പേടിച്ച് ഓടിയതോ ?
ദുര്യോധനൻ: നീ പറയുന്നത് ഞാൻ ഭീരുവാണ് എന്നാണോ ?
ദ്രോണർ: നീ ഭീരുവല്ല, പക്ഷെ നിന്റെ അഹങ്കാരം നിന്റെ ധൈര്യത്തെ മറച്ചിരിക്കുന്നൂ. അഹങ്കാരം ഒരു ദൗർഭല്ല്യമാണ്‌. നീ ആദ്യം നിന്റെ അഹങ്കാരത്തെ ജയിക്ക്, എന്നിട്ട് വിനയം ശീലിക്കുക കാരണം വിനയം ആണ് ഉന്നതിയിലേക്കുള്ള വഴി.
ഗുരു തന്നെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിച്ചതായിട്ടു മാത്രമാണ് ദുര്യോധനന് തോന്നിയത്.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു