മഹാഭാരതം കഥാരൂപത്തിൽ ഭാഗം-53

കൊട്ടാരത്തിൽ ശകുനി ഗാന്ധാരിയെ പല കുബുദ്ധികളും പറഞ്ഞു പാണ്ഡവർക്ക് എതിരാക്കാൻ ശ്രമിച്ചു. പക്ഷെ ഗാന്ധാരി അതൊന്നും ചെവികൊണ്ടില്ല. ഗാന്ധാരി ശകുനിയെ തിരിച്ചയക്കാൻ ശ്രമിച്ചു.
ഗാന്ധാരി: ചേട്ടാ… അങ്ങ് കുറച്ചു നാൾ ഗാന്ധാര ദേശത്ത് പോയി നിന്ന് കൂടെ ?
ശകുനി: ഇല്ല, നിന്റെ മൂത്ത പുത്രൻ ഇവിടത്തെ രാജാവാകാതെ ഞാൻ മടങ്ങി പോകില്ല.
ഒരിക്കൽ ദ്രോണർ തന്റെ ശിഷ്യന്മാരെ ഗദ ഉപയോഗിച്ച് യുദ്ധം ചെയ്യുന്നതിന്റെ നിയമങ്ങൾ പറഞ്ഞു കൊടുക്കുകയായിരുന്നു.
ദ്രോണർ: ഗദാ യുദ്ധത്തിനു ചില നിയമങ്ങൾ ഉണ്ട്. അരയ്ക്ക് കീഴിൽ ഗദ ഉപയോഗിക്കാൻ പാടില്ല. മനസ്സിലായോ.. അങ്ങനെ ചെയ്‌താൽ അത് ചതിയായിട്ടായിരിക്കും കാണുക. അതായത് നമ്മൾ ശത്രുക്കളോടു ആണ് യുദ്ധം ചെയ്യുന്നത് എങ്കിൽ പോലും ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട് എന്നർത്ഥം.
എന്നിട്ട് ദ്രോണർ ദുര്യോധനനെയും ഭീമനെയും വിളിച്ചു ഗദാ യുദ്ധം പരിശീലിക്കുവാൻ പറഞ്ഞു. അവർ രണ്ടു പേരും ഗദയെടുത്ത് പരിശീലനം ആരംഭിച്ചു.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു