തിരിച്ചു ഗുരു കുലത്തിൽ എത്തിയപ്പോൾ ദ്രോണരോട് അശ്വത്ഥാമാവ് ചോദിച്ചു.
അശ്വത്ഥാമാവ്: ഞാൻ അല്ലേ അങ്ങയുടെ പുത്രൻ. പക്ഷെ അങ്ങ് എന്താണ് എല്ലാം അർജ്ജുനനെ പഠിപ്പിക്കുന്നത്.
ദ്രോണർ: നീ എന്റെ മകനാണ് വീട്ടിൽ നിനക്കാണ് എന്റെയടുത്ത് ഏറ്റവും അധികാരം. പക്ഷെ ഗുരുകുലത്തിൽ നീ എന്റെ ഒരു ശിഷ്യൻ മാത്രമാണ്. ഇവിടെ ഏറ്റവും ശ്രേഷ്ടനായ ശിഷ്യനോടായിരിക്കും എനിക്ക് അടുപ്പം. അത് അർജ്ജുനനാണ്. കൂടാതെ ഭാവിയിൽ അവൻ കാരണമാകും നമ്മൾ സാക്ഷാൽ വിഷ്ണുവിനെ കാണുന്നത്.
അശ്വത്ഥാമാവ്: പരീക്ഷിക്കുക പോലും ചെയ്യാതെ എങ്ങനെയാണ് തീരുമാനിക്കുന്നത് അർജ്ജുനൻ തന്നെയാണ് കേമൻ എന്ന് ?
ദ്രോണർ: ശരി നിന്റെ സമാധാനത്തിനു വേണ്ടി ഞാൻ ഒരു പരീക്ഷ നടത്താം.
പിറ്റേ ദിവസം ഒരു വലിയ മരത്തിനു മുകളിൽ ഒരു കിളിയുടെ രൂപം ഉണ്ടാക്കി വെച്ച ശേഷം ദ്രോണർ ഓരോ ശിഷ്യന്മാരെയായി വിളിച്ചു ഉന്നം പിടിക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു ഇപ്പോൾ നീ എന്ത് കാണുന്നു?
യുധിഷ്ഠിരൻ പറഞ്ഞു ആകാശവും ഭൂമിയും, ദുര്യോധനൻ പറഞ്ഞു ഇലയുടെ ഇടയിലൂടെ പക്ഷിയുടെ തല കാണുന്നു. അശ്വത്ഥാമാവ് പറഞ്ഞു അങ്ങയുടെ പാദങ്ങളും ഇലയുടെ ഇടയിലൂടെ പക്ഷിയുടെ തലയും കാണുന്നു. അവരോടെല്ലാം മാറിനിൽക്കാൻ ദ്രോണാചാര്യർ പറഞ്ഞു. എന്നിട്ട് അർജ്ജുനനെ വിളിച്ചു. അർജ്ജുനൻ പറഞ്ഞു ഇപ്പോൾ കിളിയുടെ തലമാത്രം കാണുന്നു.
ദ്രോണർ: ഇപ്പോഴോ ?
അർജ്ജുനൻ: കിളിയുടെ ഒരു കണ്ണ് മാത്രം.
അപ്പോൾ ദ്രോണർ തന്റെ ശിഷ്യന്മാരോടായി പറഞ്ഞു. ഒരു നല്ല വില്ലാളി ഉന്നം നോക്കുമ്പോൾ തന്റെ ലക്ഷ്യം മാത്രമേ കാണാവൂ. ഇത് കേട്ടതും അശ്വത്ഥാമാവ് ദ്രോണാചാര്യരോട് മാപ്പ് ചോദിച്ചു.
തുടരും…