അതേസമയം ദ്രോണാചാര്യർ അപമാനിച്ചു അയച്ച കർണ്ണൻ ഭീഷ്മരുടെ ഗുരുവായിരുന്ന പരശുരാമന്റെ ശിഷ്യത്തം സ്വീകരിച്ചു. കഴിവുറ്റ ഒരു വില്ലാളിയാകാനുള്ള പ്രയത്നത്തിലായിരുന്നു കർണൻ. പരശുരാമൻ ഭീഷ്മരെ മാത്രേ ശിഷ്യനായി സ്വീകരിച്ചിരുന്നുള്ളൂ.
ഇപ്പോൾ അതിനുള്ള ഭാഗ്യം കർണ്ണനും ലഭിച്ചു. പരശുരാമൻ ഒരിക്കൽ കർണ്ണനോട് പറഞ്ഞു. വില്ലാളിയുടെ ആത്മാവ് അസ്ത്രത്തിലാണ് ഇരിക്കുന്നത്. അതുകൊണ്ട് നല്ല വില്ലാളി ഒരിക്കലും തന്റെ അസ്ത്രങ്ങളെ അപമാനിക്കരുത്.
എപ്പോഴാണോ വില്ലാളി എന്തെങ്കിലും അധർമ്മത്തിനു വേണ്ടി അസ്ത്രം പ്രയോഗിക്കുന്നത് അപ്പോൾ അവൻ അവന്റെ അസ്ത്രങ്ങളെ അപമാനിക്കുകയാണ് ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ അവന്റെ അസ്ത്രങ്ങൾക്ക് ആത്മാവില്ലാതാകും. അപ്പോൾ അവൻ പഠിച്ച എല്ലാകാര്യങ്ങളും അവനു നഷ്ടമാകും. ഭീഷ്മറിനു ശേഷം എനിക്ക് ലഭിച്ച ഏറ്റവും നല്ല ശിഷ്യനാണ് കർണ്ണാ നീ. പക്ഷെ നീ എപ്പോഴെങ്കിലും അധർമ്മത്തിനു വേണ്ടി വില്ലെടുത്താൽ. നിനക്ക് ഏറ്റവും അത്യാവശ്യമുള്ള സമയത്ത് നീ പഠിച്ച വിദ്യകൾ എല്ലാം മറന്നു പോകും. നീ ഇവിടെ നിന്നും പോകുമ്പോൾ നീ എനിക്ക് ഗുരു ദക്ഷിണ തരേണ്ടതില്ല.
തുടരും…