രാജകുമാരന്മാരുടെ പഠനം പൂർത്തിയായി. ഹസ്തിനപുരിയിൽ ദ്രോണർ ഭീഷ്മരേയും വിദുരരേയും കണ്ടു കുമാരന്മാരുടെ പഠനം പൂർത്തിയായിരിക്കുന്നു എന്നറിയിച്ചു. ഉടൻ തന്നെ അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിന് വേണ്ടി യുദ്ധ ഭൂമി തയ്യാറാക്കാൻ ആവശ്യപ്പെട്ടു.
വിദുരർ: രാജാവ് അങ്ങേയ്ക്ക് ഗുരു ദക്ഷിണയായി തരാൻ ഒരു രാജ കൊട്ടാരവും ഒരു ലക്ഷം സ്വർണനാണയങ്ങളും അടക്കം മറ്റു അനവധി സമ്മാനങ്ങളും നീക്കിവെച്ചിട്ടുണ്ട്.
ദ്രോണർ: രാജാവിന്റെ നല്ല മനസ്സിന് നന്ദി പക്ഷെ ഗുരു ദക്ഷിണ ഗുരു ശിഷ്യൻ മാരോട് ചോദിച്ചു വാങ്ങേണ്ടതാണ്. അത് ഞാൻ അവരോടു സമയമാകുമ്പോൾ ചോദിച്ചു വാങ്ങും.
ഇത് കേട്ട് ഭീഷ്മരും വിധുരരും അത്ഭുതത്തോടെ പരസ്പരം നോക്കി. ദ്രോണർ കുമാരന്മാരോട് അസംഭവ്യമായ എന്തെങ്കിലും ചോദിക്കുമോ എന്ന് അവർ ഭയപ്പെട്ടിരുന്നു.
ഇത് മനസ്സിലാക്കി ദ്രോണർ അവരോടു പറഞ്ഞു പേടിക്കേണ്ട അസംഭവ്യമായ ഒന്നും ഞാൻ ഗുരു ദക്ഷിണയായി ചോദിക്കില്ല. അത് കേട്ടപ്പോൾ അവർക്ക് ആശ്വാസം തോന്നി. പക്ഷെ എന്തായിരിക്കും ദ്രോണർ ആവിശ്യപ്പെടുക എന്ന ചിന്ത അവരുടെ മനസിനെ അലട്ടുന്നുണ്ടായിരുന്നു.
തുടരും…