മഹാഭാരതം കഥാരൂപത്തിൽ ഭാഗം-59

കർണ്ണൻ ഒന്നും പറയാൻ കഴിയാതെ തലകുനിച്ചു നിന്നതേയുള്ളൂ.

അപ്പോൾ കർണ്ണന്റെ കവച കുണ്ഡലങ്ങളും സൂര്യ തേജസ്സും കണ്ടു കുന്തി കർണ്ണനെ തിരിച്ചറിഞ്ഞു. കുന്തിക്ക് അത് വിശ്വസിക്കാനായില്ല. അവർ മോഹാലസ്യപെട്ടു വീണു.
കൃപാചാര്യർ ചോദ്യം ആവർത്തിച്ചു.
കർണ്ണൻ വില്ലുയർത്തിപിടിച്ചു പറഞ്ഞു. ഈ അമ്പും വില്ലുമാണ്‌ എന്റെ വ്യക്തിത്വം.
കൃപാചാര്യർ: അത് കൊണ്ട് കാര്യമില്ല. ഒരു രാജകുമാരനെ വെല്ലുവിളിക്കാൻ മറ്റൊരു രാജകുമാരനെ കഴിയൂ. അത് കൊണ്ട് ഒന്നുകിൽ നീ മടങ്ങി പോകുക അല്ലെങ്കിൽ നീ ആരാണെന്ന് പറയുക.
പെട്ടെന്ന് ദുര്യോധനൻ ചാടി എഴുന്നേറ്റു കർണ്ണനെ സഹായിക്കാൻ എത്തി.
ദുര്യോധനൻ: കർണ്ണൻ മഹാവീരനായ ഒരു യോദ്ധാവ് ആണെന്നുള്ളതിൽ യാതൊരു സംശയവും ഇല്ല. അത് കൊണ്ട് കർണ്ണന്റെ വെല്ലുവിളി അർജ്ജുനൻ സ്വീകരിക്കണം. അതിനു തടസ്സം കർണ്ണൻ ഒരു രാജകുമാരൻ അല്ല എന്നതാണെങ്കിൽ ഞാൻ എന്റെ അധികാരം വെച്ച് ഇപ്പോൾ ഈ നിമിഷം കർണ്ണനെ അംഗ രാജ്യത്തിന്റെ രാജാവാക്കുന്നു.
കർണ്ണൻ: അങ്ങയുടെ ഈ വലിയ മനസ്സിന് ഞാൻ എന്നും കടപെട്ടിരിക്കും. എന്റെ ജീവിതം തന്നെ ഇനി അങ്ങേയ്ക്ക് ഉള്ളതാണ്. എന്റെ മരണവും അങ്ങേയ്ക്ക് വേണ്ടിയായിരിക്കും.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു