ദുര്യോധനൻ കർണ്ണന്റെ അടുത്തെത്തി കർണ്ണനെ ആലിംഗനം ചെയ്തു.
എന്നിട്ട് കിരീടധാരണം നടത്തി കർണ്ണനെ അംഗ രാജ്യത്തിന്റെ അധിപനാക്കി.
കർണ്ണൻ: ഇനി എന്താണ് നിങ്ങൾക്കു പറയാനുള്ളത്? ഇപ്പോൾ എനിക്ക് അർജ്ജുനനെ വെല്ലുവിളിക്കാനുള്ള അധികാരം ഇല്ലേ?
കൃപാചാര്യർ: യുദ്ധം യുദ്ധഭൂമിയിലാണ്. ഇവിടെ മത്സരമാണ്. അത് കൊണ്ട് നീ അർജ്ജുനനോട് മത്സരിക്കാൻ അഭ്യർത്ഥിക്കുക.
കർണ്ണൻ: യുദ്ധഭൂമിയിൽ ഇവൻ ഈ അർജ്ജുനൻ എന്റെ മുൻപിൽ വന്നു പെട്ടാൽ നിങ്ങളുടെ വാക്കുകൾക്കും ആവില്ല ഇവനെ രക്ഷിക്കാൻ.
കർണ്ണൻ അർജ്ജുനനെ യുദ്ധത്തിനു വിളിക്കാൻ തുടങ്ങുമ്പോൾ.
അതിരഥൻ അവിടെയെത്തി. അതിരഥന്റെ പുത്രനാണ് കർണ്ണൻ എന്ന് തിരിച്ചറിഞ്ഞതും ഭീമൻ സൂതപുത്രനാണ് എന്ന് പറഞ്ഞു കർണ്ണനെ കളിയാക്കാൻ തുടങ്ങി. ഇത് ദുര്യോധനന് സഹിക്കാൻ കഴിഞ്ഞില്ല.
ദുര്യോധനൻ: ഒരു നദി എവിടെ നിന്നും ഉത്ഭവിച്ചു എന്ന് നോക്കിയിട്ടല്ല അതിന്റെ മഹത്വം നിശ്ചയിക്കുന്നത്. അത് പോലെ യുദ്ധഭൂമിയിലെ പ്രകടനം കണ്ടാണ് ഒരാൾ ധീരനാണോ അല്ലേ എന്ന് പറയേണ്ടത് അല്ലാതെ ആരുടെ മകനാണെന്ന് നോക്കിയല്ല. ഇനി അങ്ങനെയാണെങ്കിൽ ആദ്യം നിങ്ങൾ അഞ്ചു പേരുടെയും ജന്മത്തിൽ എനിക്ക് സംശയമുണ്ട് അത് കൊണ്ട് ഞാൻ നിങ്ങളെ അഞ്ചു പേരെയും വെല്ലുവിളിക്കുന്നു.
തുടരും…