മഹാഭാരതം കഥാരൂപത്തിൽ ഭാഗം-63

അതേ സമയം ഹസ്തിനപുരിയിൽ ആരെ യുവരാജാവാക്കണം എന്ന ആശങ്കയിലായിരുന്നു ധൃതരാഷ്ട്രർ. ഒരു വശത്ത് കുടില തന്ത്രങ്ങളുടെ ആൾ രൂപമായ ശകുനി ദുര്യോധനന് വേണ്ടിയും, മറുവശത്ത് നീതിയുടെയും ധർമ്മത്തിന്റെയും ആൾ രൂപമായ ഭീഷ്മർ രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടിയും സംസാരിച്ചു.

ഭീഷ്മർ: യുവരാജാവിനെ തിരഞ്ഞെടുക്കുമ്പോൾ ഒരു രാജാവ് പ്രാധാന്യം കൊടുക്കേണ്ടത് രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും നന്മയാണ് അല്ലാതെ സ്വന്തം മകന്റെ നന്മയല്ല. അങ്ങ് ജനങ്ങൾക്ക് നന്മ വരുന്ന തീരുമാനമല്ല എടുക്കുന്നതെങ്കിൽ, അവർ രാജാവിനെതിരെ തിരിയാനും ലഹളയുണ്ടാക്കുവാനും ഉള്ള സാധ്യതയുണ്ട്. അത് കൊണ്ട് ആലോചിച്ചു ഒരു തീരുമാനമെടുക്കുക.
ഇത്രയും പറഞ്ഞു ഭീഷ്മർ സദസ്സിൽ നിന്നും പോയി.

ഭീഷ്മർ പറഞ്ഞതിന്റെ അർത്ഥം ദുര്യോധനനെ യുവരാജാവാക്കുന്നത് ജനങ്ങൾക്ക്‌ ഇഷ്ടമല്ല എന്നാണ് എന്ന് മനസ്സിലാക്കിയ ധൃതരാഷ്ട്രർ ശകുനിയോടു പറഞ്ഞു, ചാരന്മാരെ അയച്ചു ജനങ്ങളുടെ നിലപാട് എത്ര തീവ്രമാണ് എന്ന് അന്വേഷിക്കൂ.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു