മഹാഭാരതം കഥാരൂപത്തിൽ ഭാഗം -67

യുധിഷ്ഠിരൻ എന്ത് കൊണ്ടാണ് അങ്ങനെ ശിക്ഷ വിധിച്ചത് എന്ന് അവരോടു പറഞ്ഞു മനസ്സിലാക്കി.
ശൂദ്രൻ തീരെ വിദ്യാഭ്യാസമില്ലാത്തവനാണ്. അത് കൊണ്ട് അവനു നാല് വർഷം. വൈശ്യർ കച്ചവടക്കാരാണ് അവർക്ക് കുറച്ചു വിദ്യാഭ്യാസമുണ്ട്. അതുകൊണ്ട് അവനു എട്ടു വർഷവും, ക്ഷത്രിയൻ വിദ്യാസമ്പന്നനും രാജ്യത്തിന്റെ കാര്യം നോക്കേണ്ടവരുമാണ് അത് കൊണ്ട് അവർ വൈശ്യരുടെ ഇരട്ടി ശിക്ഷ അർഹിക്കുന്നു. ബ്രാഹ്മണൻ സർവ്വ ജ്ഞാനിയാണ് അതുകൊണ്ട് അവനാണ് ഏറ്റവും വലിയ അപരാധം ചെയ്തത്. അതുകൊണ്ടാണ് ഞാൻ പറഞ്ഞത് അയാൾക്ക്‌ എന്ത് ശിക്ഷ നൽകണം എന്ന് കൃപാചാര്യർ തീരുമാനിക്കട്ടെ എന്ന്.

ഇത് കേട്ടപ്പോൾ ധൃതരാഷ്ട്രർ അടക്കം എല്ലാവർക്കും അതാണ്‌ ന്യായമായ വിധി എന്ന് മനസ്സിലായി. എല്ലാവരും യുധിഷ്ഠിരന് ജയ്‌ വിളിച്ചു.

അടുത്തത് യുവരാജാവ് ആരാണെന്ന് പ്രഖ്യാപിക്കേണ്ട അവസരമായിരുന്നു.

മനസ്സില്ലാമനസ്സോടെ ധൃതരാഷ്ട്രർ യുധിഷ്ഠിരനെ യുവരാജാവാക്കിയതായി പ്രഖ്യാപിച്ചു. ഭീഷ്മർ സന്തോഷത്താൽ തന്റെ ശംഖ് ഊതി എല്ലാവരെയും അറിയിച്ചു. ഇത് കേട്ട ഉടനെ അപമാനവും സങ്കടവും സഹിക്കാനാവാതെ ദുര്യോധനൻ അവിടെ നിന്നും ഇറങ്ങി പോയി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു