ശകുനിയും ദുര്യോധനനും കൂടി ധൃതരാഷ്ട്രരുടെ മനസ്സിൽ യുധിഷ്ഠിരനെതിരെ പകയുണ്ടാക്കാൻ ശ്രമം തുടങ്ങി.
ശകുനി: അങ്ങ് അറിയുന്നുണ്ടോ, ഇപ്പോൾ യുധിഷ്ഠിരൻ ജനങ്ങൾക്ക് വളരെ പ്രിയപ്പെട്ടവനായി കഴിഞ്ഞു. ഇനി വേണമെങ്കിൽ അവനു ബലമായി അങ്ങയുടെ കയ്യിൽ നിന്നും ഈ സിംഹാസനം പോലും പിടിച്ചു വാങ്ങാം.
ധൃതരാഷ്ട്രർ: എന്റെ യുധിഷ്ഠിരൻ ഒരിക്കലും അങ്ങനെ ചെയ്യില്ല.
ശകുനി: ഇല്ല, തീർച്ചയായും യുധിഷ്ഠിരൻ അങ്ങനെ ചെയ്യില്ല. പക്ഷെ യുധിഷ്ഠിരനോടുള്ള ജനങ്ങളുടെ സ്നേഹം അവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിക്കും എന്നാണ് ഞാൻ പറഞ്ഞത്. അല്ലെങ്കിലും അവരുടെ കണ്ണിൽ അങ്ങ് പാണ്ഡുവിന്റെ അഭാവത്തിൽ രാജ്യം നോക്കിയ ഒരു താൽക്കാലിക രാജാവല്ലേ. ഇപ്പോൾ പാണ്ഡുവിന്റെ മൂത്ത പുത്രൻ തന്നെയുള്ളപ്പോൾ പിന്നെ എന്തിനാണ് ഒരു പകരക്കാരൻ?
ദുര്യോധനൻ: ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു, എനിക്ക് ഇനി യുധിഷ്ഠിരനെ ആശ്രയിച്ചു ജീവിക്കാൻ വയ്യ. എത്രയും പെട്ടെന്ന് അതിനു ഒരു ഉപായം കണ്ടെത്തിയില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും.
തുടരും…