മഹാഭാരതം കഥാരൂപത്തിൽ ഭാഗം-71

ആ സദസ്സിൽ ഉണ്ടായിരുന്ന കർണ്ണൻ പറഞ്ഞു, ഇത് ഭീരുത്വമാണ്. നമുക്ക് അവരെ യുദ്ധം ചെയ്തു തോൽപ്പിച്ച് കൂടെ. എന്തിനാണ് ഈ ചതി. ഇതൊന്നും വീരന്മാർക്കു ചേർന്നതല്ല.
അതിനു ശകുനിയാണ് മറുപടി പറഞ്ഞത്. എങ്ങനെ, അന്ന് ദ്രുപദനെ യുദ്ധം ചെയ്തു തോല്പിച്ചത് പോലെയോ. ഒന്നും വേണ്ട, ഈ യുദ്ധം രണഭൂമിയിൽ എത്തുന്നതിനു മുൻപ് അവസാനിപ്പിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് വാരണവട്ടിലെ പദ്ധതി വിജയിച്ചാൽ ദുര്യോധനൻ തന്നെ രാജാവാകും.
കർണ്ണൻ: നിങ്ങൾ ഈ പറയുന്നത് ഒന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ദുര്യോധനാ നീ ഇരുട്ടിലാണ് എങ്കിലും ഞാൻ നിന്റെ കൂടെ ഉണ്ടാകും. അത് നീ എന്നെ അംഗ രാജ്യത്തിന്റെ രാജാവാക്കിയത് കൊണ്ടല്ല. നീ മാത്രമാണ് സൂതപുത്രനായ എന്നെ അംഗീകരിച്ചത് അത് കൊണ്ട് മാത്രം. അധികം വൈകാതെ ദുര്യോധനനെ തേടി ശുഭവാർത്തകൾ എത്തി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു