മഹാഭാരതം കഥാരൂപത്തിൽ ഭാഗം-72

കർണ്ണൻ: ദുര്യോധനാ, വാരണവട്ടിലെ പദ്ധതി പാളി ഇനി ഇത് രണഭൂമിയിൽ എത്തിയാലും നമ്മളെ ജയിക്കൂ. കാരണം യുദ്ധം ഉണ്ടായാൽ മഗധയിലെ രാജാവ് ജരാസന്ധനും, ചേദിയിലെ രാജകുമാരാൻ ശിശുപാലനും, വിദർഭയിലെ രാജ കുമാരനായ രുക്മനും നമുക്ക് ഒപ്പം നിന്ന് യുദ്ധം ചെയ്യും.
പെട്ടെന്ന് ശകുനി അങ്ങോട്ട്‌ വന്നു.
ശകുനി: അത് മാത്രമല്ല, ദ്രോണരുടെ മകൻ അശ്വത്ഥാമാവ്‌ ഇനി നമ്മുടെ പക്ഷത്താണ്. അതുകൊണ്ട് സ്വാഭാവികമായും ദ്രോണർക്കും നമ്മുടെ പക്ഷം ചേരേണ്ടി വരും. അപ്പോൾ പിന്നെ തന്റെ അനന്തരവന് എതിരായി യുദ്ധം ചെയ്യാൻ കൃപാചാര്യർക്കും കഴിയില്ല, അദ്ദേഹവും നമ്മുടെ പക്ഷത്തു വരും. പിന്നെ ബാക്കിയുള്ളത് ഭീഷ്മരാണ്. അദ്ദേഹം അദ്ധേഹത്തിന്റെ പ്രതിജ്ഞ കാരണം നമ്മുടെ പക്ഷം ചേരാൻ നിർബന്ധിതനാകും.
ദുര്യോധനൻ: അപ്പോൾ പിന്നെ നമുക്ക് ഈ ചതിയുടെ ആവിശ്യമുണ്ടോ? ഇത്രയും അധികം ശക്തർ നമ്മുടെ പക്ഷത്തുള്ളപ്പോൾ.
ശകുനി: പക്ഷെ യുദ്ധത്തിൽ ജയിച്ചു അധികാരം നേടിയാൽ ജനങ്ങൾ നമ്മളെ അംഗീകരിക്കില്ല. അത് കൊണ്ടാണ് ഞാൻ കഴിയുന്നതും യുദ്ധം ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഈ യുദ്ധം വാരണവട്ടിൽ തന്നെ അവസാനിക്കണം.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു