ധൃതരാഷ്ട്രർ അഭിപ്രായം ചോദിക്കുന്നതിനായി വിദുരരെ വിളിപ്പിച്ചു.
ധൃതരാഷ്ട്രർ: യുധിഷ്ഠിരനെ വാരണാവട്ടിലേയ്ക്ക് അയക്കുന്നതിനെ കുറിച്ച് നിനക്ക് എന്താണ് പറയാനുള്ളത്…?
വിദുരർ: ശകുനി അങ്ങനെ ചെയ്യാൻ പറഞ്ഞെങ്കിൽ അതിനു അദ്ദേഹത്തിനു എന്തെങ്കിലും കാരണം കാണും. അതുകൊണ്ട് തീർച്ചയായും യുടിഷ്ഠിരനെ വാരണാവട്ടിലേയ്ക്ക് അയക്കണം. പക്ഷെ എന്റെ അഭിപ്രായത്തിൽ യുധിഷ്ഠിരനെ ഒറ്റയ്ക്ക് അയക്കുന്നത് അത്ര നല്ലതല്ല. ജനങ്ങൾ വിചാരിക്കും രാജ കുടുംബത്തിൽ ഐക്യം ഇല്ല എന്ന്. അതുകൊണ്ട് ഒന്നെങ്കിൽ യുധിഷ്ഠിരനൊപ്പം ദുര്യോധനനെയും, ദുശ്ശാസനനെയും കൂടി അയക്കണം. അത് വഴി ജനങ്ങൾക്ക് മനസ്സിലാവട്ടെ ദുര്യോധനനും ദുശ്ശാസനനും യുടിഷ്ഠിരനെ അംഗീകരിച്ചു കഴിഞ്ഞു എന്ന്. അല്ലെങ്കിൽ അങ്ങ് തന്നെ കൂടെ പോകണം. എന്നിട്ട് യുവരാജാവിനെ ജനത്തിനു പരിചയപ്പെടുത്തണം.
ധൃതരാഷ്ട്രർ: നീ പറയുന്നത് ശരിയാണ് എന്ന് എനിക്കും തോന്നുന്നു. എങ്കിലും ഞാൻ പിതാമഹനോട് (ഭീഷ്മരോട്) കൂടി ഒന്ന് ചോദിക്കട്ടെ.
തുടരും…