സത്യത്തിൽ വിദുരർക്കു അറിയാമായിരുന്നു ശകുനി എന്തൊക്കെയോ ദുരുദ്ദേശ്യത്തോടെയാണ് യുധിഷ്ഠിരനെ വാരണാവട്ടിലേയ്ക്ക് അയക്കാൻ പറയുന്നത് എന്ന്. പക്ഷെ എന്താണ് അത് എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല. പക്ഷെ എന്ത് തന്നെയായാലും ദുര്യോധനനെയോ ധൃതരാഷ്ട്രരെയോ കൂടെ അയക്കുന്നത് വഴി ഒരു പക്ഷെ അത് തടയാൻ കഴിയും എന്ന് അദ്ദേഹം കണക്കു കൂട്ടി.
ധൃതരാഷ്ട്രർ ഭീഷ്മരോട് അഭിപ്രായം ചോദിച്ചു..
ധൃതരാഷ്ട്രർ: ജനങ്ങൾ വിചാരിക്കുന്നത് ഞാൻ യുധിഷ്ഠിരനെ രാജാവാക്കാൻ ഇഷ്ടപ്പെടുന്നില്ല. ഞാൻ എന്റെ മകനെ രാജാവാക്കാൻ നോക്കും എന്നാണ്. അതുകൊണ്ട് അവരുടെ തെറ്റിദ്ധാരണ മാറ്റാനായി യുധിഷ്ഠിരനെ വാരണാവട്ടിലേയ്ക്ക് അയക്കാം ഒപ്പം ദുര്യോധനനെയും. എന്നാലെങ്കിലും അവർക്ക് മനസ്സിലാകുമല്ലോ യുധിഷ്ഠിരനെ തന്നെയാണ് രാജാവാക്കാൻ പോകുന്നത് എന്നും, അവർക്ക് ഇടയിൽ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും. അങ്ങ് എന്ത് പറയുന്നു?
തുടരും…