മഹാഭാരതം കഥാരൂപത്തിൽ ഭാഗം-77

അതെ സമയം ശകുനിയെ നന്നായി അറിയാവുന്ന വിദുരർ ഒരു ചാരനെ വാരണാവതത്തിലേക്ക് അയച്ചു. കോലരക്കിന്റെ വീടിന്റെ രഹസ്യം മനസ്സിലാക്കിയ ശേഷം യുധിഷ്ഠിരനെ കാണാനായി പുറപ്പെട്ടു.

യുധിഷ്ഠിരനോട് അനുജന്മാർ പറഞ്ഞു, ദുര്യോധനന് മനസ്സിലായി ഇനി യുധിഷ്ഠിരൻ തന്നെ രാജാവാകും എന്ന്, അത് കൊണ്ട് പുതിയ വീട് ഒക്കെ തന്നു അടുക്കാൻ നോക്കുകയാണ് എന്ന്.

അർജ്ജുനൻ: ഒരു പക്ഷെ അതിനുമപ്പുറം എന്തെങ്കിലും ചതി ഇതിൽ കാണും അതുകൊണ്ട് ചേട്ടൻ ഒറ്റയ്ക്ക് പോകേണ്ട, ഞങ്ങളും കൂടെ വരാം.

യുധിഷ്ഠിരൻ: അത് കൊള്ളാം എന്നാൽ കൂടുതൽ രസമാകും.

നകുലൻ: നമുക്ക് അമ്മയെയും (കുന്തിയെയും) കൊണ്ട് പോകാം.

ഭീമൻ: എങ്കിൽ വളരെ നല്ലത്.

യുധിഷ്ഠിരൻ: എല്ലാവരും കൂടി പോകാൻ വല്ല്യച്ഛൻ സമ്മതിക്കുമോ? ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ട് നമുക്ക് തീരുമാനിക്കാം.

യുധിഷ്ഠിരൻ ധൃതരാഷ്ട്രരുടെ അനുമതി വാങ്ങാൻ പോയി. ഈ സമയമാണ് വിദുരർ അവിടെയെത്തിയത്. യുധിഷ്ഠിരനെ കാണാൻ കഴിയാതെ വിദുരർ അവിടെ നിന്നും മടങ്ങി.

യുധിഷ്ഠിരൻ ധൃതരാഷ്ട്രരോട് സമ്മതം ചോദിച്ചപ്പോൾ ദുര്യോധനൻ അവിടെയുണ്ടായിരുന്നു

ദുര്യോധനൻ: അത് ഇത്ര ചോദിക്കാൻ ഉണ്ടോ? അനിയന്മാരും അമ്മയും എല്ലാവരും കൂടിയാകുമ്പോൾ നല്ല രസമായിരിക്കും. അവരും വാരണാവതത്തിലെ ഉത്സവമൊക്കെ കണ്ടു ആസ്വദിക്കട്ടെയല്ലേ, അച്ഛാ.

ധൃതരാഷ്ട്രർ: അതെ അവരും വാരണാവതത്തിലേക്ക് പോകട്ടെ.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു