അന്ന് ദുര്യോധനൻ സ്നേഹം നടിച്ചു പാണ്ഡവരോടൊപ്പം കഴിഞ്ഞു. അവർ ചൂതുകളിച്ചു രസിച്ചു. ദുര്യോധനൻ എപ്പോഴും പരാജയപ്പെട്ടു. പക്ഷെ അവൻ അത് ആസ്വദിച്ചു. നാളെ താൻ ആയിരിക്കും വിജയിക്കുക എന്ന് അവൻ വിശ്വസിച്ചു.
അടുത്ത ദിവസം പാണ്ഡവരും കുന്തിയും യാത്രയ്ക്കൊരുങ്ങി.
ഇറങ്ങാൻ തുടങ്ങിയപ്പോൾ ആരും കാണാതെ വിദുരർ യുധിഷ്ഠിരനോട് പറഞ്ഞു, ഒരു വീട്ടിൽ താമസിക്കുന്നതിനു മുൻപ് ആ വീടിനെ കുറിച്ച് ശരിക്കും അറിയണം ഇത്രയും പറഞ്ഞു വിദുരർ പോയി.
അവർ വാരണാവതത്തിൽ എത്തി. പുരോചനൻ താൻ നിർമ്മിച്ച ഭവനത്തിലേയ്ക്ക് അവരെ സ്വാഗതം ചെയ്തു. അയാൾ ആ വീടിന്റെ മുൻ വശത്തെ വാതിലിനു ചേർന്നുള്ള മുറിയിൽ ഉണ്ടാകും എന്നും എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ അറിയിച്ചാൽ മതി എന്നും പറഞ്ഞു പോയി.
യുധിഷ്ഠിരൻ വിദുരരുടെ പ്രവർത്തിയെ കുറിച്ച് ആലോചിച്ചു. എന്നിട്ട് അനുജന്മാരോട് പറഞ്ഞു അദ്ദേഹം നമ്മളോട് എന്തോ രഹസ്യമായി പറയുകയായിരുന്നു.
എന്തോ ഒരു അപകടം വരുന്നു എന്ന മുന്നറിയിപ്പ്.
നിങ്ങൾ ഈ വീട് ഒന്ന് പരിശോധിക്കൂ.
പാണ്ഡവരുടെ പരിശോധനയിൽ ആ വീടിനു പിൻ വാതിൽ ഇല്ല എന്നും, ഈ വീട് നിർമിച്ചിട്ടുള്ളത് പെട്ടെന്ന് തീ പിടിക്കുന്ന കോലരക്ക് കൊണ്ടാണ് എന്നും മനസ്സിലായി. അതോടെ അവർക്ക് എല്ലാം കൂടുതൽ വ്യക്തമായി. പക്ഷെ ഒന്നും അറിയാത്തത് പോലെ പെരുമാറാൻ യുധിഷ്ഠിരൻ അനുജന്മാരോട് പറഞ്ഞു.
തുടരും…