മഹാഭാരതം കഥാരൂപത്തിൽ ഭാഗം-89

ദ്രൗപതിയുടെ സഹോദരൻ ധൃഷ്ടദ്യുമ്നൻ അരങ്ങിലേക്ക് വന്നു.

“രാജാക്കന്മാരെ ശ്രദ്ധിക്കുക, ഇവിടെ അമ്പുകളും വില്ലുകളും ഉണ്ട്. വേഗത്തിൽ ചുറ്റുന്ന മുകളിലുള്ള ആ ചക്രത്തിൽ ഒരു മത്സ്യത്തെ കണ്ടില്ലേ, ആ മത്സ്യമാണ് ലക്ഷ്യം. ആ മത്സ്യത്തിന്റെ കണ്ണിൽ ആര് അമ്പെയ്ത് തറപ്പിക്കുന്നുവോ, ആ മനുഷ്യന് എൻ്റെ അനുജത്തി ദ്രൗപതി സ്വന്തമാകും.”

പല രാജാക്കന്മാരും രാജകുമാരന്മാരും ലക്ഷ്യം നേടാൻ പരിശ്രമിച്ചു; പരാജയപ്പെട്ടു.

അവരുടെ പരാജയം കണ്ട കർണ്ണൻ തൻ്റെ വില്ലിൽ ഒരു പനിനീർ പുഷ്പം തൊടുക്കാൻ തുടങ്ങി. അപ്പോൾ ദ്രൗപതി പറഞ്ഞു: “ഞാനൊരു തേരാളിയുടെ മകനെ വിവാഹം ചെയ്യില്ല.”

ഇതുകേട്ട് കർണ്ണൻ കോപത്തോടെ വില്ല് വലിച്ചെറിഞ്ഞ് അവിടെനിന്നും പോയി. അതിനുശേഷവും പലരും ശ്രമിച്ചിട്ടും ആർക്കും വിജയിക്കാനായില്ല.

അപ്പോൾ ബ്രാഹ്മണരുടെ ഇടയിൽനിന്നും അർജുനൻ എഴുന്നേറ്റു. “പരാക്രമികളായ ക്ഷത്രീയർ പരാജയപ്പെട്ടിടത്ത് ഒരു ബ്രാഹ്മണൻ എങ്ങനെ ജയിക്കാനാണ്” അവിടെയുള്ളവർ കളിയാക്കി.

അർജുനൻ ലക്ഷ്യത്തിൽ കണ്ട മത്സ്യത്തിന്റെ പ്രതിബിംബത്തിൽ നോക്കി മുകളിലുള്ള ചക്രത്തിൽ കറങ്ങുന്ന മത്സ്യത്തിന്റെ കണ്ണിൽ അമ്പെയ്ത് തറപ്പിച്ചു. രാജാക്കന്മാർ അത്ഭുതപ്പെട്ടു, ബ്രാഹ്മണർ പാണ്ഡവർക്ക് ജയ് വിളിച്ചു.

രാജാക്കന്മാർ പാണ്ഡവന്മാരെ ആക്രമിക്കുവാൻ തുടങ്ങി. ഒടുവിൽ രാജാക്കന്മാർ തോറ്റു പിന്തിരിഞ്ഞു. പാണ്ഡവർ ദ്രൗപദിയെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി.

തുടരും…

Leave a Comment

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു